അന്നമ്മ ശാമുവേൽ ഹൂസ്റ്റണിൽ നിര്യാതയായി
Monday, March 1, 2021 2:46 PM IST
ഹൂസ്റ്റൺ: പുനലൂർ ചാലക്കോട് തടത്തിൽ കിഴക്കേതിൽ പരേതനായ സി.സി ശാമുവേലിന്‍റെ ഭാര്യ അന്നമ്മ ശാമുവേൽ (കുഞ്ഞമ്മ, 89) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഇരവിപേരൂർ ഓമമൂട്ടിൽ പരേതരായ വർഗീസിന്‍റേയും ഏലിയാമ്മ വർഗീസിന്‍റേയും മകളാണ്.

മക്കൾ : മേഴ്‌സി ഡാനിയേൽ, അന്നമ്മ ജോഷ്വാ (സൂസി), റോസമ്മ പ്രസാദ്,സാലി മാത്യൂസ് (സാലമ്മ) (എല്ലാവരും ഹൂസ്റ്റൺ), ജേക്കബ് സാമുവേൽ (പൊന്നച്ചൻ - പുനലൂർ), വർഗീസ് സാമുവേൽ (ബിജു, ബാൻബറി- ഓക്‌സ്ഫോർഡ്, യുകെ)

മരുമക്കൾ : ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (ഐഎപിസി) നാഷണൽ വൈസ് പ്രസിഡണ്ടും ദീപാലയ ഫൗണ്ടേഷൻ യുഎസ്എ സ്ഥാപക പ്രസിഡന്‍റ് ആൻഡ് സിഇഒയുമായ സി. ജി. ഡാനിയേൽ (ബാബു- ഹൂസ്റ്റൺ), ജോഷ്വാ സാമുവേൽ (ബാബു), പ്രസാദ് ജോർജ്, എബ്രഹാം മാത്യൂസ് (ബില്ലി) (എല്ലാവരും ഹൂസ്റ്റൺ), മിനി ജേക്കബ് (പുനലൂർ), നിസി വർഗീസ് (യുകെ).

കൊച്ചുമക്കൾ : ഷെറിൻ ഡാനിയേൽ, ഷിബിൻ ഡാനിയേൽ - ആഷ്‌ലി, ഡോ ജെയ്സൺ ജോഷ്വ - പമേല, എസ്രാ (മകൻ), ജെയ്‌മി ജോഷ്വാ - ബെക്കി, ബ്ലെസ്സൻ പ്രസാദ്, അക്സ പ്രസാദ് , നിസി മാത്യൂസ്, റീബ മാത്യൂസ്, ആഷിഷ് ജേക്കബ്, അഭിഷേക് ജേക്കബ് , ലിയാ വർഗീസ്, ലീവായ്‌ വർഗീസ്.

സംസ്കാര ശുശ്രൂഷയും പൊതുദർശനവും മാർച്ച് ആറിനു ശനിയാഴ്ച രാവിലെ ഒന്പതിനു (ഇന്ത്യൻ സമയം വൈകുന്നേരം 8. 30 ന് ) ഹൂസ്റ്റൺ ഐ പി സി ഹെബ്രോൻ ചർച്ചിൽ വച്ച് - സീനിയർ പാസ്റ്റർ ഡോ സാബു വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
(4600, S.Sam Housotn Pkway E, Houston, TX 77048) - ശുശ്രൂഷകളെ തുടർന്ന് സംസ്കാരം
പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ ( 1310, N Main St, Pearland, TX 77581) നടത്തപ്പെടുന്നതാണ്.

സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം https://prayermountmedia.com/live ൽ ഉണ്ടായിരിക്കുന്നതാണ്. മെമ്മോറിയൽ സർവീസ് മാർച്ച് അഞ്ചിനു വെള്ളിയാഴ്ച വൈകുന്നേരം ആറിനു സൂമിൽ നടത്തപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: സി ജി ഡാനിയേൽ (ഹൂസ്റ്റൺ) - 832 641 7119, ജേക്കബ് സാമുവേൽ (ഇന്ത്യ) 9745536292.