ജോ​യ​ൻ കു​മ​ര​ക​ത്തി​ന്‍റെ പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച
Wednesday, March 3, 2021 9:51 PM IST
കാ​ലി​ഫോ​ർ​ണി​യ: അ​ന്ത​രി​ച്ച പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ജോ​യ​ൻ കു​മ​ര​ക​ത്തി​ന്‍റെ പൊ​തു​ദ​ർ​ശ​നം കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ലോ​റെ​ൻ​സോ​യി​ലു​ള്ള ഗ്രി​സം ചാ​പ്പ​ൽ ആ​ൻ​ഡ് മോ​ർ​ച്ച​റി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു. (267 ഈ​സ്റ്റ് ലെ​വെ​ല്ലി​ങ് ബു​ള്ളോ​വാ​ർ​ഡ്, സാ​ൻ ലോ​റെ​ൻ​സോ, ഇ​അ 94580) മാ​ർ​ച്ച് 6 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര മു​ത​ൽ ര​ണ്ട​ര വ​രെ​യാ​ണ് പൊ​തു​ദ​ർ​ശ​നം. വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​താ​ചാ​ര പ്ര​കാ​ര​മു​ള്ള പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്ത​പ്പെ​ടും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഒ​രു സ​മ​യ​ത്ത് 25 പേ​ർ​ക്ക് മാ​ത്ര​മേ വ്യൂ​യി​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. പൊ​തു​ദ​ർ​ശ​നം ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ണ്ടാ​യി​രി​ക്കും

മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്ക​ണ​മെ​ന്ന ജോ​യ​ന്‍റെ ആ​ഗ്ര​ഹ​മ​നു​സ​രി​ച്ചു അ​ടു​ത്ത​യാ​ഴ്ച സാ​ൻ ലോ​റെ​ൻ​സോ​യി​ൽ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ച​തി​നു​ശേ​ഷം ചി​താ​ഭ​സ്മം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ക​യും കു​മ​ര​ക​ത്തു​ള്ള കു​ടും​ബ ക​ല്ല​റ​യി​ൽ അ​ട​ക്കു​ക​യും ചെ​യ്യും.

മാ​ർ​ച്ച് 8 തി​ങ്ക​ളാ​ഴ്ച,വൈ​കി​ട്ട് എ​ട്ടി​ന് (ന്യൂ​യോ​ർ​ക്ക് സ​മ​യം) അ​നു​ശോ​ച​ന യോ​ഗം സൂം ​പ്ലാ​റ്റ് ഫോ​മി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു സി​ബി ഡേ​വി​ഡ് ന്യൂ​യോ​ർ​ക്ക് 917 353 1242

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ