ത​ണ​ൽ കാ​ന​ഡ​യ്ക്ക് പു​തു സാ​ര​ഥി​ക​ൾ
Wednesday, March 3, 2021 9:53 PM IST
ടൊ​റാന്‍റോ​: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യി നി​സ്വാ​ർ​ത്ഥ സേ​വ​നം മു​ഖ​മു​ദ്ര​യാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ൽ കാ​ന​ഡ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഫെ​ബ്രു​വ​രി 20ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് സൂം ​മീ​റ്റിം​ഗ് വ​ഴി ന​ട​ത്തി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​ക​യും വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ൾ പാ​സാ​ക്കു​ക​യും ചെ​യ്തു.

ദാ​രി​ദ്യ്ര​ത്തി​ലും രോ​ഗ​ത്താ​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​യാ​ണ് ത​ണ​ൽ കാ​ന​ഡ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കാ​ന​ഡ​യി​ലും കേ​ര​ള​ത്തി​ലു​മാ​യി 26 വ്യ​ക്തി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും ഏ​ക​ദേ​ശം ആ​റു​ല​ക്ഷം രൂ​പ ന​ൽ​കി സ​ഹാ​യി​ക്കു​വാ​ൻ ത​ണ​ൽ കാ​ന​ഡ​യ്ക്ക് സാ​ധി​ച്ചു എ​ന്ന​ത് ചാ​രി​താ​ർ​ഥ്യം ന​ൽ​കു​ന്ന വ​സ്തു​ത​യാ​ണ്. അം​ഗ​ങ്ങ​ൾ മാ​സം​തോ​റും ന​ൽ​കു​ന്ന 10 ഡോ​ള​ർ സ​മാ​ഹ​രി​ച്ചാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ പ​ണം സ്വ​രൂ​പി​ക്കു​ന്ന​ത്.

ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ണ്‍​സ​ൻ ഇ​രി​ന്പ​ൻ (പ്ര​സി​ഡ​ന്‍റ്), ബി​ജോ​യ് വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ഷി കൂ​ട്ടു​മ്മേ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ണ്‍ ജോ​സ​ഫ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), തോ​മ​സ് ചാ​ലി​ൽ (ട്ര​ഷ​റ​ർ), ബി​ജു സെ​ബാ​സ്റ്റ്യ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ​ജോ​മി ജോ​ർ​ജ് , നി​ഷ മേ​ച്ചേ​രി , ജെ​റി​ൻ രാ​ജ്, മാ​ത്യു മ​ണ​ത്ത​റ, ബി​നോ​യ് തോ​മ​സ്, ജോ​ജി ജോ​സ​ഫ് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജോ​സ് തോ​മ​സ്, ബി​ജോ​യ് വ​ർ​ഗീ​സ്, ജോ​ഷി കൂ​ട്ടു​മ്മേ​ൽ, ജോ​സ​ഫ് തോ​മ​സ്, ജോ​സ​ഫ് ഓ​ലേ​ട​ത്ത്, ജോ​ണ്‍​സ​ൻ ഇ​രി​ന്പ​ൻ എ​ന്നി​വ​രാ​ണ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ. ചെ​റി​യാ​ൻ മാ​ത്യു ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​റും തോ​മ​സ് ആ​ലും​മൂ​ട്ടി​ൽ എ​ക്സ്ടെ​ർ​ണ​ൽ ഓ​ഡി​റ്റ​റും ആ​യി​രി​ക്കും.

ത​ണ​ൽ കാ​ന​ഡ​യു​ടെ ജീ​വ​കാ​രു​ണ്യ പ്രേ​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ൾ ആ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ഈ ​വ​ലി​യ സം​ര​ഭ​ത്തി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്നു. താ​ത്പ​ര്യം ഉ​ള്ള​വ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​ഭ്യ​ർ​ഥിക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

647-856-9965 / 6475318115 / 4168772763 / 6479963707

റി​പ്പോ​ർ​ട്ട്: അ​ജു വാ​രി​ക്കാ​ട്