ഫോ​മാ വ​നി​താ ഫോ​റം ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി​ക്കു​ന്നു
Wednesday, March 3, 2021 10:06 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക സേ​വ​ന​ത്തി​ന്‍റെ പ​രി​ശ്ചേ​ദ​മാ​യ ഫോ​മ​യു​ടെ വ​നി​താ ഘ​ട​ക​വും ഫോ​മ​യു​മാ​യി കൈ​കോ​ർ​ത്ത് ലോ​ക വ​നി​താ ദി​നം മാ​ർ​ച്ച് 13 ന് ​വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. 1980-90ക​ളി​ൽ മ​ല​യാ​ള ച​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം സു​നി​ത രാ​ജ് വ​നി​താ ദി​ന ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ച വ​നി​ത​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

സം​ഘ​ട​ന​ക​ളും, വ്യ​ക്തി​ക​ളും നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട​വ​രി​ൽ നി​ന്ന് ജൂ​റി അം​ഗ​ങ്ങ​ൾ സൂ​ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന, മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യം, സാ​മൂ​ഹ്യ സേ​വ​നം, സാം​സ്കാ​രി​ക- വി​നോ​ദം, ആ​തു​ര സേ​വ​നം (ഡോ​ക്ട​ർ​സ് & ന​ഴ്സ്), വി​ദ്യാ​ഭ്യാ​സം, വാ​ണി​ജ്യം-​വ്യ​വ​സാ​യം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ക​യും പ്ര​ശ​സ്തി പ​ത്രം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​ത്. വ​നി​താ ര​ത്ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് പു​തു​മു​ഖ ച​ല​ച്ചി​ത്ര താ​രം പ്രി​യ ലാ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 2019 ലെ ​മി​സി​സ് ഇ​ന്ത്യ വി​വേ​ഷ്യ​സ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​അ​പ​ർ​ണ പാ​ണ്ഡ്യ വ​നി​ത​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നും, ആ​ത്മ വി​ശ്വാ​സ​മു​ള്ള​വ​രാ​ക്കു​ന്ന​തി​നും പ​രി​ശീ​ല​ന​ക്ക​ള​രി​യും ന​ട​ത്തും. വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത നൃ​ത്ത ക​ലാ​ശി​ൽ​പ​ങ്ങ​ളും മേ​ള​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കും.

എ​ല്ലാ അ​ഭ്യു​ദ​യ​കാം​ഷി​ക​ളും ലോ​ക വ​നി​താ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നു വ​നി​താ ദേ​ശീ​യ ഫോ​റം ചെ​യ​ർ പേ​ഴ്സ​ണ്‍ ലാ​ലി ക​ള​പ്പു​ര​ക്ക​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജൂ​ബി വ​ള്ളി​ക്ക​ളം, സെ​ക്ര​ട്ട​റി ഷൈ​നി അ​ബൂ​ബ​ക്ക​ർ, ട്ര​ഷ​റ​ർ ജാ​സ്മി​ൻ പ​രോ​ൾ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ