ഫോ​മാ ക്രി​ഡ​ൻ​ഷ്യ​ൽ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, March 4, 2021 10:08 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മാ 2020 -22 വ​ർ​ഷ​ത്തേ​ക്കു​ള്ള ഫോ​മാ ക്രി​ഡ​ൻ​ഷ്യ​ൽ ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യി ചെ​റി​യാ​ൻ കോ​ശി, വൈ​സ് ചെ​യ​ർ​മാ​നാ​യി എം.​ജി. മാ​ത്യു , സെ​ക്ര​ട്ട​റി​യാ​യി ബി​നു മാ​ന്പി​ള്ളി എ​ന്നി​വ​രെ​യും ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ജോ​സി കു​രി​ശി​ങ്ക​ൽ, അ​ല​ക്സ് മാ​ത്യു, ബേ​ബി ജോ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കോ​ർ​ഡി​നേ​റ്റ​റാ​യി ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​കാ​ട​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ചെ​റി​യാ​ൻ കോ​ശി ഫോ​മാ​യു​ടെ മു​ൻ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗ​വും, ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ മാ​പ്പ് എ​ന്ന മ​ല​യാ​ളീ സം​ഘ​ട​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്. ഫോ​മ​യു​ടെ ആ​ദ്യ​ത്തെ ട്ര​ഷ​റ​റും മാ​ഗ് എ​ന്ന ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ് വൈ​സ് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത എം.​ജി. മാ​ത്യു. ഫ്ളോ​റി​ഡ സ​ണ്‍​ഷൈ​ൻ റീ​ജ​ണ്‍ മു​ൻ ആ​ർ​വി​പി​യും, റ്റാ​ന്പാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റു​മാ​ണ് ബി​നു മാ​ന്പി​ള്ളി.

ഫോ​മ​യു​ടെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളി​ൽ ഒ​രാ​ളും, ഫോ​മ​യു​ടെ മു​ൻ ട്ര​ഷ​റ​റും, ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ് ജോ​സി കു​രി​ശി​ങ്ക​ൽ. ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു​ള്ള അ​ല​ക്സ് മാ​ത്യു, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​ണ്.

ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ണ​നി​ൽ നി​ന്നു​ള്ള ബേ​ബി ജോ​സ് ഇ​ന്ത്യ​ൻ മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റും, കേ​ര​ളാ സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്കി​ന്‍റെ മു​ൻ സെ​ക്രെ​ട്ട​റി​യു​മാ​ണ്

കോ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ജോ​ണ്‍​സ​ൻ ക​ണ്ണോ​കാ​ട​ൻ ഫോ​മ​യു​ടെ നാ​ഷ​ന​ൽ ക​മ്മ​റ്റി അം​ഗ​വും നി​ല​വി​ൽ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​ണ്.

ക്രി​ഡ​ൻ​ഷ്യ​ൽ ക​മ്മ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചി​ട്ട​യോ​ടെ​യും ഭം​ഗി​യാ​യും സൂ​ഷ്മ പ​രി​ശോ​ധ​ന​ക​ൾ പ​ഴു​തി​ല്ലാ​തെ​യും പ​രാ​തി​ക​ളി​ല്ലാ​തെ​യും ഏ​കോ​പി​പ്പി​ക്കാ​നും, ക്രി​ഡ​ൻ​ഷ്യ​ൽ ക​മ്മ​റ്റി​ക്കും ഭാ​ര​വാ​ഹി​ക​ൾ​ക്കും ക​ഴി​യ​ട്ടെ​യെ​ന്ന് ഫോ​മ​യു​ടെ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ ആ​ശം​സി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ