ടെ​ക്സ​സി​ൽ നി​ന്ന് വി​ട്ട​യ​ച്ച 108 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, March 4, 2021 10:16 PM IST
ബ്രൗ​ണ്‍​സ് വി​ല്ല: ടെ​ക്സ​സ് - മെ​ക്സി​ക്കോ അ​തി​ർ​ത്തി ന​ഗ​ര​മാ​യ ബ്രൗ​ണ്‍​സ് വി​ല്ല​യി​ൽ ബോ​ർ​ഡ​ർ പ​ട്രോ​ൾ സ്വ​ത​ന്ത്ര​രാ​യി വി​ട്ട​യ​ച്ച 108 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി സി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​നു​വ​രി 25 മു​ത​ൽ കു​ടി​യേ​റ്റ​ക്കാ​രി​ൽ ന​ട​ത്തി​യ കോ​വി​ഡ് റാ​പ്പി​ഡ് പ​രി​ശോ​ധ​ന​യി​ൽ 6.3 ശ​ത​മാ​ന​ത്തി​നും കോ​വി​ഡ് പോ​സി​റ്റീ​വ് ക​ണ്ടെ​ത്തി​യ​താ​യി സി​റ്റി വ​ക്താ​വ് ഫി​ലി​പ്പ് റൊ​മേ​റൊ പ​റ​ഞ്ഞു.

കൊ​റോ​ണ വൈ​റ​സ് പോ​സി​റ്റീ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​വ​ർ സ​ഞ്ച​രി​ക്കു​ന്ന​തു ത​ട​യാ​ൻ സി​റ്റി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും ഫി​ലി​പ്പ് പ​റ​ഞ്ഞു.

ഫെ​ഡ​റ​ൽ ഗൈ​ഡ്ലൈ​നി​നു വി​ധേ​യ​മാ​യി ഇ​വ​രോ​ടു ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ ഉ​പ​ദേ​ശി​ക്കു​ക​യ​ല്ലാ​തെ നി​ർ​ബ​ന്ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്രൗ​ണ്‍​സ് വി​ല്ല ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി ചേ​ർ​ന്ന​വ​രെ​യാ​ണ് കോ​വി​ഡ് റാ​പി​ഡ് ടെ​സ്റ്റി​നു വി​ധേ​യ​മാ​ക്കി​യ​ത്. ഇ​വ​ർ മേ​രി​ലാ​ന്‍റ്, ന്യൂ​ജ​ഴ്സി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു യാ​ത്ര പു​റ​പ്പെ​ട്ട​വ​രാ​യി​രു​ന്നു.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ മെ​ക്സി​ക്കോ, ടെ​ക്സ​സ് അ​തി​ർ​ത്തി സി​റ്റി​ക​ളി​ൽ സ്വ​ത​ന്ത്ര​രാ​യി ഇ​റ​ക്കി​വി​ടു​ന്ന ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​യം കൂ​ടു​ത​ൽ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്നും നി​യ​ന്ത്ര​ണാ​തീ​ത​മാ​യ കോ​വി​ഡ് 19 കൂ​ടു​ത​ൽ വ്യാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​മെ​ന്നും സി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ