സോളമന്‍ മാത്യുവിന്‍റെ പൊതുദര്‍ശനം വെള്ളിയാഴ്ച, സംസ്‌കാരം ഞായറാഴ്ച
Tuesday, April 6, 2021 11:12 AM IST
സൗത്ത് ഫ്ളോറിഡ: കേരള യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം നിര്യാതനായ സോളമന്‍ മാതുവിന്റെ (54) സംസ്‌കാരം ഏപ്രില്‍ 11-നു ഞായറാഴ്ച രാവിലെ പതിനൊന്നിനു സൗത്ത് ഫ്ളോറിഡ പാമ്പനോ ബീച്ച് സെന്‍റ് തോമസ് മലങ്കര ഓര്‍ത്തഡോസ് പള്ളിയിലെ (109 SE Tenth Ave, Pompano Beach, FL 33060) ശുശ്രുഷയ്ക്കുശേഷം ഡേവിയിലുള്ള ഫോറസ്റ്റ് ലോണ്‍ (Forest Lawn Memorial Gardens, 2401 Davie Rd, Davie, FL 33317)സെമിത്തേരിയില്‍ നടത്തുന്നതാണ്. ഏപ്രില്‍ 9-നു വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ 9:30 വരെ സെന്‍റ് തോമസ് മലങ്കര ഓര്‍ത്തഡോസ് പള്ളിയില്‍ വച്ചാണ് പൊതുദര്‍ശനം.

പന്തളം ചരുവില്‍ സോളമന്‍ വില്ലയില്‍ പരേതരായ സി.കെ മത്തായികുട്ടിയുടെയും മേരിക്കുട്ടിയുടെയും മകനാണു സോളമന്‍ മാത്യു. ചന്ദനപ്പള്ളി പത്തിശ്ശേരില്‍ കുടുംബാംഗമായ ആനി മാത്യു ആണ് ഭാര്യ. ഹാന, റേച്ചല്‍, നിസ്സി എന്നിവര്‍ മക്കളാണ്. ഷെര്‍ലി ഫിലിപ്, ഷീലാ രാജന്‍കുട്ടി എന്നിവര്‍ സഹോദരികള്‍.

സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്ത്തി മുദ്ര പതിപ്പിച്ചിട്ടുള്ള ആളുമായിരുന്നു സോളമന്‍. പാമ്പനോ ബീച്ച് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോസ് പള്ളി വാങ്ങുന്നതിലും പുനര്‍ നിര്‍മാണത്തിലും നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള സഭാ സ്നേഹി കൂടിയാണ്.

റിപ്പോര്‍ട്ട്: ജോര്‍ജി വര്‍ഗീസ്