ഡാ​ള​സ് സൗ​ഹൃ​ദ​വേ​ദി എ​ബ്ര​ഹാം തെ​ക്കേ​മു​റി​യെ​യും ഡോ. ​ദ​ർ​ശ​ന​യെ​യും ആ​ദ​രി​ച്ചു
Tuesday, April 6, 2021 10:42 PM IST
ഡാ​ള​സ്: ഡാ​ള​സ് സൗ​ഹൃ​ദ​വേ​ദി മാ​ർ​ച്ച് 28 ഞാ​യ​റാ​ഴ്ച ക്ര​മീ​ക​രി​ച്ച സൂം ​പ്ലാ​റ്റ്ഫോം സ​മ്മേ​ള​നം മി​ക​ച്ച സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​വും, മ​ല​യാ​ള സാ​ഹി​ത്യ ര​ച​യി​താ​വു​മാ​യ എ​ബ്ര​ഹാം തെ​ക്കേ​മു​റി​യെ​യും, തി​ക​ഞ്ഞ മ​ല​യാ​ള ഭാ​ഷ സ്നേ​ഹി​യാ​യ ഡോ. ​ദ​ർ​ശ​ന മ​ന​യ​ത്ത് ശ​ശി​യേ​യും ആ​ദ​രി​ച്ചു.

ജെ. ​മാ​ത്യൂ​സ് (ജ​ന​നി മാ​ഗ​സി​ൻ ചീ​ഫ് എ​ഡി​റ്റ​ർ), ജോ​ർ​ജ് ജോ​സ​ഫ് (ചീ​ഫ് എ​ഡി​റ്റ​ർ ഈ ​മ​ല​യാ​ളി) തു​ട​ങ്ങി​യ​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി എ​ത്തി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ബി മ​ക്ക​പ്പു​ഴ സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ എ​ബ്ര​ഹാം തെ​ക്കേ​മു​റി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​ര​വ് ന​ൽ​കി.

ക​ഴി​ഞ്ഞ 40 വ​ർ​ഷം ഡാ​ള​സി​ലെ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ൽ മി​ക​ച്ച സേ​വ​നം ന​ട​ത്തു​ക​യും, മ​ല​യാ​ള സാ​ഹി​ത്യ രം​ഗ​ത്തു പ്ര​ശ​സ്ത​മാ​യ ര​ച​ന​ക​ൾ ന​ൽ​കി​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ എ​ബ്ര​ഹാം തെ​ക്കേ​മു​റി​യു​ടെ സു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചു കൊ​ണ്ട് ജെ. ​മാ​ത്യൂ​സ് പ്ര​സം​ഗി​ച്ചു.

വി​മ​ർ​ശ​ന രൂ​പ​ത്തി​ലും, ഫ​ലി​ത രൂ​പ​ത്തി​ലും ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ പ്ര​വാ​സി മ​ന​സ്‌​സു​ക​ളി​ൽ എ​ത്തി​ക്കു​വാ​ൻ തെ​ക്കേ​മു​റി​യു​ടെ സാ​ഹി​ത്യ കൃ​തി​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു ജോ​ർ​ജ് ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ല​പ്പെ​ട്ട സാം​സ്കാ​രി​ക നേ​ട്ട​ങ്ങ​ളെ മാ​നി​ച്ചു ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി ഒ​രു​ക്കി​യ ലൈ​ഫ് അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ജോ​ർ​ജ് ജോ​സ​ഫ് തെ​ക്കേ​മു​റി​ക്കു സ​മ്മാ​നി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ടെ​ക്സ​സ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഓ​സ്റ്റ​ൻ മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യാ​പി​ക​യും, മ​ല​യാ​ളം ഭാ​ഷ​സ്നേ​ഹി​യു​മാ​യ ഡോ.​ദ​ർ​ശ​ന മ​ന​യ​ത്ത് ശ​ശി​ക്ക് അ​ക്ഷ​ര ശ്രീ ​അ​വാ​ർ​ഡ് ന​ൽ​കി കൊ​ണ്ടാ​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് എ​ബി മ​ക്ക​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​ധാ​ന അ​തി​ഥി​ക​ളു​ടെ പ്ര​സം​ഗ​ത്തി​ന് ശേ​ഷം ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​ങ്ങ​ൾ സൂ​മി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചു. തു​ട​ന്ന് ജോ​സെ​ൻ ജോ​ർ​ജ് (ലാ​ന പ്ര​സി​ഡ​ന്‍റ്) ഷി​ജു എ​ബ്ര​ഹാം (സെ​ക്ര​ട്ട​റി, ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി) സി​ജു വി. ​ജോ​ർ​ജ് (ക​ഐ​ൽ​എ​സ്, പ്ര​സി​ഡ​ന്‍റ്), ടീ​ച്ച​ർ സാ​റ ചെ​റി​യാ​ൻ (ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി വ​നി​താ ഫോ​റം), ഹി​മാ ര​വീ​ന്ദ്ര​നാ​ഥ്(​മ​ല​യാ​ളം അ​ധ്യാ​പി​ക ഗു​രു​വാ​യു​ര​പ്പ​ൻ ടെം​പി​ൾ, ഡാ​ള​സ്) തു​ട​ങ്ങി​യ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

എ​ബ്ര​ഹാം തെ​ക്കേ​മു​റി​യു​ടെ​യും, ഡോ. ​ദ​ർ​ശ​ന​യു​ടെ​യും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ മ​റു​പി​ടി വാ​ക്കു​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ​ര​വ് ച​ട​ങ്ങ് ക്ര​മീ​ക​രി​ച്ച ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ഇ​രു​വ​രും അ​നു​മോ​ദി​ച്ചു. ഷീ​ബാ മ​ത്താ​യി കൃ​ത​ജ്ഞ​ത അ​റി​യി​ച്ച​തി​നു​ശേ​ഷം യോ​ഗ പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ