ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡും 24 യു​എ​സ്എ​യും കൈ​കോ​ർ​ത്ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് ധ​ന​സ​ഹാ​യം
Tuesday, April 6, 2021 10:45 PM IST
ന്യൂ​യോ​ർ​ക്ക്: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫോ​മാ രൂ​പം ന​ൽ​കി​യ ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്, ഫീ​സ് അ​ട​ക്കാ​ൻ ക്ലേ​ശി​ച്ച കൊ​ല്ല​ത്തു​ള്ള മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ ജി. ​അ​ഭി​രാ​മി​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. ഫോ​മ​ക്ക് വേ​ണ്ടി ഫോ​മ​യു​ടെ സ​ഹ​ചാ​രി​യാ​യ ഡോ. ​ജേ​ക്ക​ബ് തോ​മ​സ് മു​ൻ​കൈ​യെ​ടു​ത്താ​ണ് അ​ടി​യ​ന്തി​ര​മാ​യി കൊ​ല്ലം ബീ​ച്ച് റി​ട്രീ​റ്റി​ൽ വ​ച്ചു ചെ​ക്ക് കൈ​മാ​റി​യ​ത്. ഫീ​സ് അ​ട​യ്ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം , കോ​ളേ​ജി​ൽ നി​ന്നും പു​റ​ത്താ​കു​മെ​ന്നു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫോ​മാ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​ഹാ​യ​ധ​നം എ​ത്തി​ച്ച​ത് . മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഭി​രാ​മി​ക്ക് ഫീ​സ് അ​ട​ക്കു​ന്ന​തി​നു​ള്ള സ​ൽ​ക​ർ​മ്മ​ത്തി​ൽ, ഫോ​മ ഹെ​ൽ​പിം​ഗ്് ഹാ​ൻ​ഡും, 24 യു​എ​സ്എ​യും ഒ​രു​മി​ച്ചാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്.

അ​ഭി​രാ​മി​ക്കാ​യു​ള്ള സ​ഹാ​യ അ​ഭ്യ​ർ​ഥ​ന ഫോ​മാ ഹെ​ൽ​പിം​ഗ്് ഹാ​ൻ​ഡ് മു​ന്നോ​ട്ട് വ​ച്ച​പ്പോ​ൾ ത​ന്നെ കു​സു​മം ടൈ​റ്റ​സ്, സ്വ​പ്ന രാ​ജ​ൻ, ജൂ​ലി ബി​നോ​യ് എ​ന്നി​വ​ർ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി എ​ത്തി. അ​വ​ർ മൂ​ന്നു​പേ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡും, 24 യു​എ​സ്എ യും ​ചേ​ർ​ന്ന് അ​ഭി​രാ​മി​ക്ക് വി​ദ്യാ​ഭ്യാ​സ സാ​ന്പ​ത്തി​ക സ​ഹാ​യം ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ത്തി​ച്ച​ത്.

സാ​ന്പ​ത്തി​ക ക്ലേ​ശ​മ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഫോ​മാ രൂ​പം ന​ൽ​കി​യ ജീ​വ​കാ​രു​ണ്യ സ​ഹാ​യ പ​ദ്ധ​തി​യാ​ണ് ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്. നൂ​റ് ഡോ​ള​റി​ൽ കു​റ​യാ​ത്ത, ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു സം​ഖ്യ ഹെ​ൽ​പിം​ഗ് ഹാ​ന്‍റ് പ​ദ്ധ​തി​യി​ലേ​ക്ക് വേേുെ://​ളീാ​മ​മ​വ​ല​ഹു​ശി​ഴ​വ​മി​റെ.ീൃ​ഴ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ സം​ഭാ​വ​ന​യാ​യി ന​ൽ​കി ഹെ​ൽ​പിം​ഗ് ഹാ​ന്‍റി​ൽ പ​ങ്കാ​ളി​ക​ളാ​കാം. അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലും, അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്കും, സാ​ന്പ​ത്തി​ക ക്ലേ​ശ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന വി​ധ​മാ​ണ് ഫോ​മ​യു​ടെ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ് സാ​ന്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള​ത്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ളി​ലും പെ​ട്ട് സാ​ന്പ​ത്തി​ക ക്ലേ​ശ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ , വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ-​ചി​കി​ത്സ രം​ഗ​ത്തെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ഹെ​ൽ​പിം​ഗ് ഹാ​ന്‍റി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി ക​ണ​ക്കാ​ക്കു​ക.

അ​ഭി​രാ​മി​യെ സ​ഹാ​യി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യ കു​സു​മം ടൈ​റ്റ​സ്, സ്വ​പ്ന രാ​ജ​ൻ, ജൂ​ലൈ ബി​നോ​യ് എ​ന്നി​വ​രെ ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സി​ന്‍റെ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഗി​രീ​ഷ് പോ​റ്റി, ചെ​യ​ർ​മാ​ൻ സാ​ബു ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. ഫോ​മ​യു​ടെ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡു​മാ​യി സ·​ന​സു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളും സ​ഹ​ക​രി​ക്കാ​ൻ ഫോ​മ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ