ഒ​ന്‍റാ​റി​യോ​യി​ൽ വീ​ണ്ടും സ്റ്റേ ​അ​റ്റ് ഹോം ​ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ
Thursday, April 8, 2021 10:12 PM IST
ഒ​ന്‍റാ​റി​യോ(​കാ​ന​ഡ): ഒ​ന്‍റാ​റി​യോ പ്രൊ​വി​ൻ​സി​ൽ വീ​ണ്ടും സ്റ്റേ ​അ​റ്റ് ഹോം ​ഉ​ത്ത​ര​വ് ഇ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രും. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണു മൂ​ന്നാ​മ​തും സ്റ്റേ ​അ​റ്റ് ഹോം ​ഉ​ത്ത​ര​വി​റ​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് പ്രീ​മി​യ​ർ ഡ​ഗ്ഫോ​ർ​ഡ് പ​റ​ഞ്ഞു. 28 ദി​വ​സ​ത്തേ​ക്കാ​ണ് ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ന്‍റാ​റി​യോ പ്രൊ​വി​ൻ​സി​ൽ ശ​രാ​ശ​രി 2800 പോ​സി​റ്റി​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും, ഇ​തി​ൽ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ​യാ​ണ് രോ​ഗം കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കാ​ന​ഡ​യി​ൽ സ്റ്റേ​റ്റ് ഓ​ഫ് എ​മ​ർ​ജ​ൻ​സി പ്ര​ഖ്യാ​പി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ പ്രൊ​വി​ൻ​സാ​ണ് ഒ​ന്‍റാ​റി​യോ. പ്രൊ​വി​ൻ​സി​ൽ വാ​ക്സി​നേ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സീ​ൻ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ഡ​ഗ്ഫോ​ർ​ഡ് പ​റ​ഞ്ഞു. സ്റ്റേ ​അ​റ്റ് ഹോം ​നി​ല​നി​ൽ​ക്കു​ന്ന നാ​ലാ​ഴ്ച​ക്കു​ള്ളി​ൽ 40 ശ​ത​മാ​നം ഒ​ന്‍റാ​റി​യോ നി​വാ​സി​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സീ​ൻ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ത്യാ​വ​ശ്യ സ​ർ​വീ​സി​ലു​ള്ള​വ​രൊ​ഴി​കെ എ​ല്ലാ​വ​ർ​ക്കും സ്റ്റേ ​അ​റ്റ് ഹോം ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. ഗ്രോ​സ​റി സ്റ്റോ​റു​ക​ൾ, ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വീ​സ​സ് എ​ന്നി​വ അ​ത്യാ​വ​ശ്യ സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജ​നു​വ​രി 17 നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ (3215) ബു​ധ​നാ​ഴ്ച രാ​വി​ലെ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. 17 മ​ര​ണ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​തോ​ടൊ ഒ​ന്‍റാ​റി​യോ പ്രൊ​വി​ൻ​സി​ൽ മാ​ത്രം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 7475 ആ​യി ഉ​യ​ർ​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ