മൊ​ഹ്സി​ൻ സ​യ്യ​ദി​നെ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ബൈ​ഡ​ൻ നി​ർ​ദേ​ശി​ച്ചു
Saturday, April 10, 2021 8:55 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഗ​വ​ണ്‍​മെ​ന്‍റ് അ​ഫ​യേ​ഴ്സ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി മൊ​ഹ്സി​ൻ സ​യ്യ​ദി​നെ ബൈ​ഡ​ൻ നോ​മി​നേ​റ്റ് ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് ഏ​പ്രി​ൽ 7നാ​ണ് വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി​യ​ത്. ബൈ​ഡ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലെ സു​പ്ര​ധാ​ന വ​കു​പ്പാ​ണി​ത്.

യു​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ക​ണ്‍​ഗ്ര​ഷ​ണ​ൽ അ​ഫ​യേ​ഴ്സ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ് സ​യ്യ​ദ്. ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​റ​ൽ ഹൗ​സ് ക​മ്മി​റ്റി ചീ​ഫ് കോ​ണ്‍​സ​ലാ​യി ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചു.

കാ​പ്പി​റ്റോ​ൾ ഹി​ല്ലി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ൻ​പ് അ​റ്റോ​ർ​ണി അ​ഡ്വൈ​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വെ​ർ​ജി​നി​യാ​യി​ൽ നി​ന്നും ബി​രു​ദ​വും നി​യ​മ​ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യ സ​യ്യ​ദ് കു​ടും​ബ സ​മേ​തം വെ​ർ​ജി​നി​യ ആ​ർ​ലി​ങ്ട​ണി​ലാ​ണു താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ​യും ര​ണ്ട് ആ​ണ്‍​മ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ​യ്യ്ദി​ന്‍റെ കു​ടും​ബം. സ​യ്യ​ദി​നോ​ടൊ​പ്പം ബൈ​ഡ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ നി​ര​വ​ധി സൗ​ത്ത് ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ക്കാ​രും ചു​മ​ത​ല​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ