ഷാ​ജി രാ​മ​പു​രം, ജീ​മോ​ൻ റാ​ന്നി നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മാ​ർ​ത്തോ​മാ ഭ​ദ്ര​സ​ന മീ​ഡി​യ ക​മ്മി​റ്റി​യി​ൽ
Monday, April 12, 2021 11:50 PM IST
ഹൂ​സ്റ്റ​ണ്‍: നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ക​മ്മി​റ്റി​യി​ലേ​ക്ക് അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ഷാ​ജി എ​സ്. രാ​മ​പു​രം(​ഡാ​ള​സ്) , തോ​മ​സ് മാ​ത്യു (ജീ​മോ​ൻ റാ​ന്നി - ഹൂ​സ്റ്റ​ണ്‍) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ അ​ഭി​വ​ന്ദ്യ ഡോ. ​ഐ​സ​ക്ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ നോ​മി​നേ​റ്റ് ചെ​യ്തു. മൂ​ന്ന് വ​ർ​ഷ​മാ​ണ് ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി.

മീ​ഡി​യ ക​മ്മി​റ്റി​യു​ടെ ക​ണ്‍​വീ​ന​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി കൂ​ടി​യാ​യ റ​വ. അ​ജു ഏ. ​ബ്ര​ഹാം, റ​വ. ഡെ​ന്നി​സ് ഏ​ബ്ര​ഹാം, ജി​ബി​ൻ മാ​ത്യു, ഷാ​ജി മ​ത്താ​യി, അ​ജു ഡാ​നി​യേ​ൽ എ​ന്നി​വ​രാ​ണ് മ​റ്റു അം​ഗ​ങ്ങ​ൾ. മാ​ധ്യ​മ രം​ഗ​ത്തും പ​ബ്ലി​ക് റി​ലേ​ഷ​നി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ​യാ​ണ് ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത് .

ഡാ​ള​സ് കാ​രോ​ൾ​ട്ട​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ചി​ൽ നി​ന്നു​ള്ള ഷാ​ജി രാ​മ​പു​രം മൂ​ന്ന് ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി മാ​ർ​ത്തോ​മാ സ​ഭ പ്ര​ധി​നി​ധി മ​ണ്ഡ​ലാം​ഗ​മാ​ണ്. മാ​ധ്യ​മ രം​ഗ​ത്തും പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ങ്ങ​ളി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​യെ​ന്ന നി​ല​യി​ലും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് ഷാ​ജി മീ​ഡി​യ ക​മ്മി​റ്റി​ലേ​ക്കു നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഗ്ലോ​ബ​ൽ സം​ഘ​ട​ന​യാ​യ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക കോ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​ണ് ഷാ​ജി രാ​മ​പു​രം.

ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ജീ​മോ​ൻ റാ​ന്നി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മാ​ധ്യ​മ രം​ഗ​ത്ത് നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണ്. ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള ഭ​ദ്ര​സ​ന അ​സം​ബ്ലി അം​ഗം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഒൗ​ദ്യോ​ഗീ​ക ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള ജീ​മോ​ൻ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് മീ​ഡി​യ ക​മ്മി​റ്റി​യി​ലേ​ക്ക് നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഈ​യി​ടെ പ​ല ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളും സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക ച​ർ​ച്ച​ക​ളി​ൽ സ്വ​ത സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു..

ഷാ​ജി​യും, ജി​മോ​നും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി ചെ​റി​യാ​ൻ