ഫോ​മാ പാ​ർ​പ്പി​ട പ​ദ്ധ​തി​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ
Monday, April 12, 2021 11:52 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മാ സ്ഥാ​പ​കാം​ഗ​വും ഫോ​മാ ദേ​ശീ​യ സ​മി​തി അം​ഗ​വു​മാ​യ സീ​നി​യ​ർ നേ​താ​വ് ജോ​സ​ഫ് ഒൗ​സോ കോ​ർ​ഡി​നേ​റ്റ​ർ ആ​യി ഫോ​മാ പാ​ർ​പ്പി​ട പ​ദ്ധ​തി​യു​ടെ 2020-2022 കാ​ല​ത്തെ സ​മി​തി രൂ​പീ​ക​രി​ച്ചു.

ചെ​യ​ർ​മാ​നാ​യി ജോ​സ് പു​ന്നൂ​സ്, വൈ​സ് ചെ​യ​ർ​മാ​നാ​യി ടോ​മി മ്യാ​ൽ​ക്ക​ര​പ്പു​റ​ത്ത്, സെ​ക്ര​ട്ട​റി​യാ​യി ഫി​ലി​പ്പ് മ​ട​ത്തി​ൽ, സ​മി​തി അം​ഗ​ങ്ങ​ളാ​യി തോ​മ​സ് ക​ർ​ത്ത​നാ​ൽ , പീ​റ്റ​ർ കു​ള​ങ്ങ​ര, ജോ​സ​ഫ് കു​രു​വി​ള എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മ​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

2008 -2010 ൽ ​ഫോ​മ ട്ര​ഷ​റ​ർ, പി​ന്നീ​ട് ബൈ​ലോ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ, അ​ഡ്വൈ​സ​റി ക​മ്മ​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ, വെ​സ്റ്റേ​ണ്‍ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഹൗ​സിം​ഗ് പ്രൊ​ജ​ക്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​മി​ക​വു​ള്ള വ്യ​ക്തി​യാ​ണ് ജോ​സ​ഫ് ഒൗ​സോ.

2018 - 2020 കാ​ല​ഘ​ട്ട​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം വീ​ടു​ക​ൾ ഫോ​മാ വി​ല്ലേ​ജി​നാ​യി കൊ​ണ്ടു​വ​ന്ന​ത് ജോ​സ​ഫ് ഒൗ​സോ ആ​യി​രു​ന്നു

ചെ​യ​ർ​മാ​നാ​യ ജോ​സ് പു​ന്നൂ​സ്, ഹൂ​സ്റ്റ​ണി​ലെ സ്ഥി​ര​താ​മ​സ​ക്കാ​ര​നും, മാ​ഗി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. ജോ​സ് പു​ന്നൂ​സും, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ആ​ലീ​സും, സ്വ​പ്ര​യ​ത്ന​ത്താ​ൽ സ്വാ​യ​ത്ത​മാ​ക്കി​യ പ​ത്ത​നാ​പു​ര​ത്തു​ള്ള കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ഒ​രേ​ക്ക​ർ സ്ഥ​ലം ഫോ​മാ പാ​ർ​പ്പി​ട പ​ദ്ധ​തി​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യി​രു​ന്നു.

വൈ​സ് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ടോ​മി മ്യാ​ൽ​ക്ക​ര​പ്പു​റ​ത്ത് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും ക്നാ​നാ​യ കാ​ത്ത​ലി​ക് കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്. നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്.

സെ​ക്ര​ട്ട​റി​യാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഫി​ലി​പ്പ് മ​ട​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കെ​സി​എ​എ​ൻ​എ​യു​ടെ സെ​ക്ര​ട്ട​റി​യും, ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി ബോ​ട്ട് ക്ല​ബി​ന്‍റെ ചെ​യ​ർ​മാ​നു​മാ​ണ്. അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക ശ്രീ​യു​ടെ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ആ​യും, ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

പാ​ർ​പ്പി​ട പ​ദ്ധ​തി​യു​ടെ സ​മ​തി​യം​ഗ​മാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തോ​മ​സ് ക​ർ​ത്താ​നാ​ൽ മി​ഷി​ഗ​ണി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും, ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​മ്മ്യൂ​ണി​റ്റി, മി​ഷി​ഗ​ണ്‍ മ​ല​യാ​ളീ ലി​റ്റി​റ​റി അ​സോ​സി​യേ​ഷ​ൻ, തു​ട​ങ്ങി​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സ്ഥാ​പ​കാം​ഗ​വു​മാ​ണ്. ഫോ​കാ​ന​യു​ടെ​യും, ഫോ​മ​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്.

ഷി​ക്കാ​ഗോ​യി​ൽ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ, സാം​സ്കാ​രി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് സ​മി​തി​യം​ഗ​മാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട പീ​റ്റ​ർ കു​ള​ങ്ങ​ര. മി​ഡ്വെ​സ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, ഫോ​മ സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, ദേ​ശീ​യ സ​മി​തി​യം​ഗം എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്‍റെ പ്ര​വ​ർ​ത്ത​ന പാ​ട​വം തെ​ളി​യി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം.

മ​റ്റൊ​രു സ​മി​തി​യം​ഗ​മാ​യ ജോ​സ​ഫ് കു​രു​വി​ള, ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് സാ​ജ​ൻ എ​ന്ന​പേ​രി​ൽ വ​ള​രെ സു​പ​രി​ചി​ത​നാ​യ വ്യ​ക്തി​യാ​ണ്. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (മാ​പ്പ്) ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്. 2019 ൽ ​നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​മാ​യി​രു​ന്നു അ​ദ്ദേ​ഹം ഇ​പ്പോ​ൾ മെ​ന്പ​ർ​ഷി​പ് സ​മി​തി​യു​ടെ ചെ​യ​ർ​പേ​ഴ്സ​നാ​ണ്. ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി.​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ ആ​ശം​സി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ