ക്രി​സ്റ്റി​ൻ വ​ർ​മ​ത്തി​നെ ആ​ദ്യ വ​നി​താ ആ​ർ​മി സെ​ക്ര​ട്ട​റി​യാ​യി ബൈ​ഡ​ൻ നോ​മി​നേ​റ്റ് ചെ​യ്തു
Tuesday, April 13, 2021 10:21 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ ആ​ർ​മി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ആ​ർ​മി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് വ​നി​ത​യെ ബൈ​ഡ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്തു. മു​ൻ സീ​നി​യ​ർ പെ​ന്‍റ​ഗ​ണ്‍ ഒ​ഫി​ഷ്യ​ലാ​യി ക്രി​സ്റ്റി​ൻ വ​ർ​മ​ത്തി​നെ (51) ആ​ർ​മി സെ​ക്ര​ട്ട​റി​യാ​യി നോ​മി​നേ​റ്റ് ചെ​യ്ത വി​വ​രം ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

വ​ള​രെ കാ​ല​മാ​യി പു​രു​ഷ​മേ​ധാ​വി​ത്വ​ത്തി​ൻ കീ​ഴി​ലാ​യി​രു​ന്ന ഈ ​സ്ഥാ​ന​ത്തേ​ക്ക് വ​ള​രെ ശ​ക്ത​യാ​യ ഒ​രാ​ളെ​യാ​ണ​ഴ നി​യ​മി​ക്കു​ന്ന​തെ​ന്നു വൈ​റ്റ് ഹൗ​സ് വെ​ളി​പ്പെ​ടു​ത്തി.​ആ​ർ​മി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജ​ന ജ​യിം​സ് മെ​ക്കോ​ണ്‍ വി​ല്ല​യു​ടെ കീ​ഴി​ലാ​യി​രി​ക്കും ക്രി​സ്റ്റി​ൻ പ്ര​വ​ർ​ത്തി​ക്കു​ക.

എ​യ​ർ​ഫോ​ഴ്സ്, നേ​വി സെ​ക്ര​ട്ട​റി​യാ​യി ആ​രേ​യും ഇ​തു​വ​രെ ബൈ​ഡ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്തി​ട്ടി​ല്ല. വി​ദേ​ശ പ​ര്യ​ട​ന​ത്തി​ലാ​യി​രു​ന്ന ഡി​ഫ​ൻ​സ് സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ൻ ക്രി​സ്റ്റി​ന്‍റെ നി​യ​മ​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു സ​ന്ദേ​ശം അ​യ​ച്ചു.

ബൈ​ഡ​ന്‍റെ ഭ​ര​ണ​ത്തി​ൽ പ​ല സു​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ലും സ്ത്രീ​ക​ളെ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഡ​പ്യൂ​ട്ടി ഡി​ഫ​ൻ​സ് വ​നി​ത സെ​ക്ര​ട്ട​റി​യാ​യി കാ​ത​ലി​ൻ ഹി​ക്സി​നെ നി​യ​മി​ച്ചി​രു​ന്നു. ക്രി​സ്റ്റി​ന്‍റെ നി​യ​മ​നം സെ​ന​റ്റ് അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മേ​രി​ലാ​ന്‍റി​ൽ നി​ന്നാ​ണ് ക്രി​സ്റ്റീ​ൻ ബി​രു​ദം നേ​ടി​യ​ത്. ഒ​ബാ​മ​യു​ടെ കീ​ഴി​ൽ ഡി​ഫ​ൻ​സ് ഫോ​ർ പോ​ളി​സി അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ