ക​ലി​ഫോ​ർ​ണി​യ​യി​ൽ ബൈ​ബി​ൾ പ​ഠ​ന​ത്തി​നു​ള​ള നി​യ​ന്ത്ര​ണം സു​പ്രിം​കോ​ട​തി നീ​ക്കി
Tuesday, April 13, 2021 10:22 PM IST
ക​ലി​ഫോ​ർ​ണി​യ: വീ​ടി​ന​ക​ത്തു ഒ​ത്തു​ചേ​ർ​ന്നു​ള്ള ബൈ​ബി​ൾ പ​ഠ​നം, പ്രാ​ർ​ഥ​നാ​യോ​ഗം എ​ന്നി​വ​ക്ക് ക​ലി​ഫോ​ർ​ണി​യ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം സു​പ്രീം​കോ​ട​തി നീ​ക്കം ചെ​യ്തു.

ഏ​പ്രി​ൽ 9 വെ​ള്ളി​യാ​ഴ്ച നാ​ലി​നെ​തി​രെ അ​ഞ്ചു വോ​ട്ടു​ക​ൾ​ക്കാ​ണ് സു​പ്രീം​കോ​ട​തി നി​യ​ന്ത്ര​ണം ഏ​ടു​ത്തു​മാ​റ്റി​യ​ത്.

സു​പ്രീം കോ​ട​തി ജ​ഡ്ജി​യു​ൾ​പ്പെ​ടെ നാ​ലു​പേ​ർ നി​യ​ന്ത്ര​ണ​ത്തെ അ​നു​കൂ​ലി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ലി​ഫോ​ർ​ണി​യ വീ​ടു​ക​ളി​ൽ പ്രാ​ർ​ഥ​ന​യ്ക്കും, ബൈ​ബി​ൾ പ​ഠ​ന​ത്തി​നു​മാ​യി കൂ​ടി​വ​രു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ന്പ് ഷോ​പ്പിം​ഗി​നും സി​നി​മാ തി​യ​റ്റ​റു​ക​ളി​ലും കൂ​ടി വ​രു​ന്ന​തി​ലു​ള്ള റി​സ്ക്കി​നെ​കു​റി​ച്ചു പ​ഠി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

വീ​ടു​ക​ളി​ൽ മൂ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കൂ​ടി​വ​രു​ന്ന​തി​നു മാ​ത്രം അ​നു​മ​തി ന​ൽ​കി​യ​പ്പോ​ൾ, മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​ന്നി​ച്ചു കൂ​ടു​ന്ന​തി​ന് കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ക​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗ​വി​ൻ ന്യൂ​സം കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ മ​റ​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തു. അ​ന​വ​ധി കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളാ​ണ് പ​ല കോ​ട​തി​ക​ളി​ലാ​ണ് ഫ​യ​ൽ ചെ​യ്യ​പ്പെ​ട്ട​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ