ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്‍റെ പ്രഭാഷണം വെള്ളിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ
Friday, April 16, 2021 12:22 AM IST
ന്യൂയോർക്ക്: പ്രഭാഷകനും വാഗ്മിയുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) സൂം പ്ലാറ്റ് ഫോമിൽ അമേരിക്കൻ മലയാളികൾക്കായി പ്രഭാഷണം നടത്തുന്നു. ’കുടുംബ ബന്ധങ്ങളും കോവിഡാനന്തര സാമൂഹ്യ ക്രമങ്ങളും’ എന്ന വിഷയത്തിൽ ഏപ്രിൽ 16 വെള്ളിയാഴ്ച വൈകിട്ട് എട്ടരക്ക് (ന്യൂയോർക്ക് സമയം) സൂം പ്ലേറ്റ് ഫോമിൽ പ്രഭാഷണം ശ്രവിക്കാവുന്നതാണ്.

ഈ പരിപാടി ഏകോപിപ്പിച്ച് ക്രമീകരിക്കുന്നത് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാവേദി യു. എസ്എ എന്ന കലാ-സാംസ്കാരിക സംഘടനയാണ്. ലോകമെങ്ങുംആഞ്ഞടിച്ച മഹാമാരിയുടെ ആഘാതത്തിൽ ജീവിതക്രമം തന്നെ മാറിപ്പോയ സാഹചര്യത്തിൽ, ജീവിതത്തിൽ പകച്ചു നിൽക്കാതെ എങ്ങനെ ഈ കാലഘട്ടം അതിജീവിക്കാം തുടങ്ങിയുള്ള കാര്യങ്ങൾ

ലളിതമായ ഭാഷയിലും ശൈലിയിലും ഫാദർ ജോസഫ് പുത്തൻപുരക്കൽ വിശദികരിക്കുന്നതാണ്. നർമ്മം കലർന്ന മൂല്യാധിഷ്ടിത പ്രഭാഷണങ്ങൾ നടത്തുന്നതിൽ അച്ചൻ പ്രസിദ്ധനാണ്.
www.zoom.us

ID- 310 165 332#
Password- 910498#


കൂടുതൽ വിവരങ്ങൾക്ക്
Saji Mathew (President, Kalavedi) 516 - 301 - 0551
Mathew Mammen 631-235-4576
Shaji Jacob 516-428-7390
Mammen Abraham 516-448-6686
Biju Samuel 516-603-6657

റിപ്പോർട്ട്: പി.പി. ചെറിയാൻ