അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ "ഷേ​വ് ടു ​സേ​വ്' ​പ്രോ​ഗ്രാ​മി​ൽ മ​ല​യാ​ളി റോ​സ്മേ​രി​യും
Friday, April 16, 2021 12:24 AM IST
ക​ൻ​സാ​സ്:​കാ​ൻ​സ​സ് സി​റ്റി​യി​ൽ കാ​ൻ​സ​ർ ചി​കി​ത്സ​ക്കാ​യി വ​രു​ന്ന രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ പ​രി​ചാ​ര​ക​ർ​ക്കും സൗ​ജ​ന്യ താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും പ്ര​ദാ​നം ചെ​യ്യു​ന്ന അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ സം​രം​ഭ​മാ​യ ഹോ​പ് ലോ​ഡ്ജി​നു വേ​ണ്ടി​യു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണ പ​രി​പാ​ടി​യാ​യ "ഷേ​വ് ടു ​സേ​വ്’​ലാ​ണ് ഇ​ത്ത​വ​ണ മ​ല​യാ​ളി​യാ​യ റോ​സ്മേ​രി ചെ​റി​യാ​ൻ പ​ങ്കെ​ടു​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തു​ന്ന "​ഷേ​വ് ടു ​സേ​വ്’ കോ​വി​ഡ് കാ​ര​ണം ഈ ​വ​ർ​ഷം വി​ർ​ച്ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 2021 മേ​യ് 6ന് ​ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ റോ​സ്മേ​രി അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ ത​ല​മു​ടി ഷേ​വ് ചെ​യ്തു​കൊ​ണ്ട് ഫ​ണ്ട് ശേ​ഖ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. കാ​ൻ​സാ​സി​ൽ സ്ഥി​ര​താ​മ​സാ​ക്കാ​രാ​യ മ​ല​യാ​ളി​ക​ളാ​യ ചെ​റി​യാ​ൻ-​സാ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ റോ​സ്മേ​രി യു​എം​കെ​സി മൂ​ന്നാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ന്ധ​ഷേ​വ് ടു ​സേ​വ്’ പ​രി​പാ​ടി​യി​ൽ റോ​സ്മേ​രി​യെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് സ്ക​റി​യ ജോ​സ് മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​ട്ട് കോ​ണ്ട​സ്റ്റ് ന​ട​ത്ത​പ്പെ​ടു​ന്നു. പ്രാ​യ​ഭേ​ദ​മ​ന്യേ ആ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന മ​ത്സ​ര​ത്തി​ൽ നി​ന്നും പി​രി​ഞ്ഞു കി​ട്ടു​ന്ന തു​ക പൂ​ർ​ണ​മാ​യും അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് സം​ഭാ​വ​ന ചെ​യ്യും. കൂ​ടാ​തെ ഈ ​തു​ക​ക്ക് തു​ല്യ​മാ​യ സം​ഖ്യ സ്ക​റി​യ ജോ​സ് മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​നും ജെ​ന്നി ആ​ന്‍റ് ജോ​സ​ഫ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ ഏ​തു കോ​ണി​ൽ നി​ന്നും ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ