ജയിംസ് ജേക്കബ് ഡാളസിൽ നിര്യാതനായി
Friday, April 16, 2021 11:31 AM IST
ഫ്രിസ്കോ , ഡാളസ്‌: ജയിംസ് ജേക്കബ് (58) അമേരിക്കയിലെ ഡാളസിൽ നിര്യാതനായി. കോവിഡ് രോഗബാധിതനായി ഡാളസിലെ ബെയ്‌ലർ- സ്കോട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റാന്നി - കീക്കൊഴൂർ തോട്ടത്തിൽ പി. സി. ജേക്കബ്, പരേതയായ അന്നമ്മ ജേക്കബ് ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകനായിരുന്നു ജയിംസ്.
ഭാര്യ: ലിസി ജേക്കബ്. മക്കൾ: ജൂൾസ്, ജൂലി. സഹോദരങ്ങൾ: ജയ്മോൾ, ജെസി, ജോൺസൻ.

സംസ്‌കാരം: ഏപ്രിൽ പതിനേഴിന് ശനിയാഴ്ച രാവിലെ ഡാളസ് ഫ്രിസ്കോയിലുള്ള ടോറന്‍റിനെ ജാക്സൺ മോറോ ഫ്യൂണറൽ ഹോമിൽ ആരംഭിച്ചു റിഡ്ജ് വ്യൂ വെസ്റ്റ് മെമ്മോറിയൽ പാർക്കിൽ സെഹ്യോൻ മാർത്തോമാ പള്ളി ഇടവക വികാരിയുടെ പ്രാഥമിക കർത്ത്വത്തിൽ നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്: സാമുവേൽ ജി. മൂലയിൽ (973) 508-2432 (cell )

റിപ്പോർട്ട്: എബി മക്കപ്പുഴ