ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, May 10, 2021 9:35 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2021-23 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി, ഫൊ​ക്കാ​ന/​ഫോ​മ പു​തി​യ ഡെ​ലി​ഗേ​റ്റ്സ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു വ​രു​ന്ന​തി​നാ​ൽ അ​ഞ്ചം​ഗ ക​മ്മി​റ്റി​യെ പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി റോ​യി നെ​ടം​ങ്കോ​ട്ടി​ൽ, വൈ​സ് ചെ​യ​ർ​മാ​നാ​യ ജോ​സ​ഫ് നെ​ല്ലു​വേ​ലി​യും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ജോ​യി വാ​ച്ച​ച്ചി​റ, ജ​യ​ച​ന്ദ്ര​ൻ, ജെ​യിം​സ് ക​ട്ട​പു​റം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സ്തു​ത ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ത​ന്നെ നി​യ​മാ​വ​ലി​ക്ക​നു​സ​രി​ച്ച് അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം 2020 ഓ​ഗ​സ്റ്റി​ൽ അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​തി​രി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ, പൊ​തു​യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് 2021 ഓ​ഗ​സ്റ്റി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

അ​പ്ര​കാ​രം പു​തി​യ ഭ​ര​ണ​സ​മി​തി​ക്കാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും, ഫോ​മ/​ഫൊ​ക്കാ​ന ഡെ​ലി​ഗേ​റ്റ്സി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ട സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്നി​ന് വേ​ണ്ടി​യാ​ണ് പു​തി​യ ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത്. ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും വേ​ണ്ട നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഈ ​മെ​യി​ൽ വ​ഴി​യും മ​റ്റു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളെ അ​റി​യി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം