ഗ്ലോ​റ​ണ്‍ ഇ​വ​ന്‍റി​ൽ സ​ണ്ണി​വെ​യ്ൽ മേ​യ​ർ സ​ജി ജോ​ർ​ജും പ​ങ്കെ​ടു​ത്തു
Monday, May 10, 2021 10:59 PM IST
സ​ണ്ണി​വെ​യ്ൽ: പീ​ഡ​ന​ത്തി​നി​ര​ക​ളാ​കു​ന്ന സ്ത്രീ​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള ഫ​ണ്ട് സ​മാ​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ഞ്ചു കി​ലോ​മീ​റ്റ​ർ ന്ധ​ഗ്ലോ​റ​ണ്‍’ ഇ​വ​ന്‍റി​ൽ സ​ണ്ണി​വെ​യ്ൽ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് സ്കൂ​ൾ ഡി​സ്ട്രി​ക്ട് സ്പെ​ഷ​ൽ എ​ജ്യു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​ൻ ജ​സ്റ്റി​ൻ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ങ്കെ​ടു​ത്ത സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ​ണ്ണി​വെ​യ്ൽ മേ​യ​ർ സ​ജി ജോ​ർ​ജും പ​ങ്കെ​ടു​ത്തു. മേ​യ് എ​ട്ടി​ന് ശ​നി​യാ​ഴ്ച​യാ​ണ് ഗ്ലോ​റ​ണ്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​മേ​രി​ക്ക​യി​ൽ ഓ​രോ 9 സെ​ക്ക​ന്‍റി​നു​ള്ളി​ൽ ന​ട​ക്കു​ന്ന സ്ത്രീ​പീ​ഡ​നം, കു​ടും​ബ​ക​ല​ഹം എ​ന്നീ സം​ഭ​വ​ങ്ങ​ളി​ൽ ഇ​ര​ക​ളാ​കു​ന്ന സ്ത്രീ​ക​ൾ​ക്ക് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു ഫ​ണ്ട് രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഈ ​പ്ര​ത്യേ​ക പ​രി​പാ​ടി​ക്ക് നി​ര​വ​ധി സ്പോ​ണ്‍​സ​ർ​മാ​ർ മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ടെ​ന്ന് മേ​യ​ർ സ​ജി ജോ​ർ​ജ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ സ്ത്രീ​ക​ളി​ൽ മൂ​ന്നി​ൽ ഒ​രാ​ൾ വീ​തം ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നി​ര​ക​ളാ​കു​ന്നെ​ന്നും അ​തി​ൽ 20നും 24 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് അ​ധി​ക​മെ​ന്നും ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന 226 അം​ഗ​ങ്ങ​ൾ ഈ ​ഓ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി മേ​യ​ർ പ​റ​ഞ്ഞു. റോ​ക്ക്വാ​ൾ സി​റ്റി​യാ​ണ് ഇ​വ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. മേ​യ​ർ ജിം ​പ്രൂ​യ്റ്റ്, കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി കെ​ൻ​ണ്ട ക​ൾ​പെ​പ്പ​ർ എ​ന്നി​വ​ർ ഇ​വ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം ഫാ​മി​ലി ഫ​ണ്‍ പാ​ർ​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ