യു​എ​സി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​ര​ന്‍റെ ബാ​ഗി​ൽ ചാ​ണ​ക​വ​റ​ളി; പി​ടി​കൂ​ടി ന​ശി​പ്പി​ച്ച് ക​സ്റ്റം​സ്
Tuesday, May 11, 2021 11:21 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ‌‌‌‌‌ഇ​ന്ത്യ​യി​ൽ നി​ന്ന് യു​എ​സി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ൽ നി​ന്നും ചാ​ണ​ക​വ​റ​ളി പി​ടി​കൂ​ടി. വാ​ഷി​ങ്ട​ണ്‍ ഡ​ള്ള​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ബാ​ഗി​ൽ നി​ന്നും ചാ​ണ​കം ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചാ​ണ​ക​വ​റ​ളി​ക​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.

ഏ​പ്രി​ൽ നാ​ലി​ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗേ​ജി​ൽ നി​ന്നാ​ണ് ര​ണ്ട് ചാ​ണ​ക​വ​റ​ളി ക​ണ്ടെ​ടു​ത്ത​ത്. രൂ​ക്ഷ​മാ​യ ഗ​ന്ധ​വും വ​ന്ന​തോ​ടെ യു​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്ഷ​ൻ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ്പോ​ഴാ​ണ് ബാ​ഗി​നു​ള്ളി​ൽ ചാ​ണ​ക​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്.

കു​ള​മ്പു​രോ​ഗ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് ചാ​ണ​കം കൊ​ണ്ടു​വ​രു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. ക​ന്നു​കാ​ലി​ക​ളി​ല്‍ സാ​ധാ​ര​ണ​മാ​യി കാ​ണു​ന്ന കു​ള​മ്പ് രോ​ഗം ചാ​ണ​ക​ത്തി​ലൂ​ടെ പ​ക​രു​മെ​ന്ന​തി​നാ​ലാ​ണ് ചാ​ണ​കം കൊ​ണ്ടു​വ​രു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് മ​റി​ക​ട​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ ചാ​ണ​ക​വ​റ​ളി​യു​മാ​യി ഇ​ന്ത്യ​ക്കാ​ര​ൻ വാ​ഷിം​ഗ്ട​ണി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്.

ലോ​ക​ത്തി​ന്‍റെ ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ ചാ​ണ​കം വ​ള​മാ​യും ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നും അ​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഈ ​ഗു​ണ​ങ്ങ​ളെ​ല്ലാം ഉ​ണ്ടെ​ങ്കി​ലും കു​ള​മ്പ് രോ​ഗം പ്ര​തി​രോ​ധി​ക്കാ​നാ​യി ചാ​ണ​കം കൊ​ണ്ടു​വ​രു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് യു​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ കെ​യ്ത് ഫ്ളെ​മിം​ഗ് പ​റ‍​ഞ്ഞു.