പ​തി​മൂ​ന്നു​കാ​രി​യു​ടെ കൊ​ല​പാ​ത​കം: അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ പ​തി​നാ​ലു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Wednesday, May 12, 2021 12:55 AM IST
ഫ്ലോ​റി​ഡ: പാ​ട്രി​യ​റ്റ്ഓ​ക്സ് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​മൂ​ന്നു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 14 വ​യ​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ട്രി​സ്റ്റി​ൽ ബെ​യ്ലി എ​ന്ന കു​ട്ടി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ അ​തേ സ്കൂ​ളി​ലെ എ​ട്ടാം ഗ്രേ​ഡു​കാ​ര​നാ​യ എ​യ്ഡ​ൻ ഫ​ക്സി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ലോം​ഗ് ലീ​ഫ് പൈ​ൻ പാ​ർ​ക്ക്വേ പാ​ട്രി​യ​റ്റ് ഓ​ക്ക്സ് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. സെ​ക്ക​ൻ​ഡ് ഡി​ഗ്രി മ​ർ​ഡ​ർ ആ​ണ് എ​യ്ഡ​നെ​തി​രെ ചാ​ർ​ത്തി​യി​ട്ടു​ള്ള​തെ​ന്നു സെ​ന്‍റ് ജോ​ണ്‍​സ് കൗ​ണ്ടി ഷെ​റി​ഫ് റോ​ബ​ർ​ട്ട് ഹാ​ർ​ഡ് വി​ക്ക് അ​റി​യി​ച്ചു.

മേ​യ് 9 പു​ല​ർ​ച്ചെ​യാ​ണ് ട്രി​സ്റ്റി​നെ അ​വ​സാ​ന​മാ​യി കാ​ണു​ന്ന​ത്. പി​ന്നീ​ടു കു​ട്ടി​യെ കു​റി​ച്ചു​ള്ള യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹം വൃ​ക്ഷ​ങ്ങ​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തു ക​ണ്ടെ​ത്തി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ളി​ലൊ​രാ​ൾ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ട്രി​സ്റ്റി​ന്േ‍​റ​തു ത​ന്നെ​യെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ട്രി​സ്റ്റി​നും എ​യ്ഡ​നും അ​യ​ൽ​ക്കാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു എ​ന്നു സ​ഹ​പാ​ഠി​ക​ൾ പ​റ​ഞ്ഞു. ഇ​ൻ​ഫി​നി​റ്റി ആ​ൾ സ്റ്റാ​ർ​സ്, പാ​ട്രി​യ​റ്റ് ഓ​ക്സ് ചാ​ർ​ജേ​ഴ്സ് ചി​യ​ർ​ലീ​ഡ​റാ​യി​രു​ന്ന ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ട്രി​സ്റ്റി​ൽ പ​ഠ​ന​ത്തി​ലും സ​മ​ർ​ഥ​യാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ്ര​തി​യാ​യ എ​യ്ഡ​നെ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.​

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ