അ​മേ​രി​ക്ക​യി​ൽ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സി​ഡി​സി
Friday, May 14, 2021 9:51 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് വീ​ടി​നു അ​ക​ത്തും പു​റ​ത്തും മാ​സ്ക് ഇ​ല്ലാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ചെ​റി​യ​തും വ​ലി​യ​തു​മാ​യ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ പോ​കു​ന്ന​തി​നു​ള്ള എ​ല്ലാ നി​ബ​ന്ധ​ന​ക​ളും നീ​ക്കം ചെ​യ്ത​താ​യി സി​ഡി​സി ഡ​യ​റ​ക്ട​ർ ഡോ. ​റോ​ഷ്ലി ലി​വിം​ഗ്സ്കി മേ​യ് 13 വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

പാ​ൻ​ഡെ​മി​കി​ന് മു​ന്പു​ള്ള സ്ഥി​തി​യി​ലേ​ക്ക് അ​മേ​രി​ക്ക തി​രി​ച്ചു വ​രു​ന്നു എ​ന്നു​ള്ള​താ​ണ് ഇ​തു​കൊ​ണ്ടു​ള്ള അ​ർ​ഥ​മാ​കു​ന്ന​തെ​ന്നു അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് 19 രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു ന​ൽ​കു​ന്ന വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് പ​രീ​ക്ഷ​ണ​ത്തി​ൽ പൂ​ർ​ണ​മാ​യും തെ​ളി​യി​ക്ക​പ്പെ​ട്ട​താ​യി അ​വ​ർ അ​റി​യി​ച്ചു.

ര​ണ്ട് ഡോ​സൊ, ഇ​ഫ​ക്ടീ​വ് സിം​ഗി​ൾ ഡോ​സൊ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഇ​ള​വു​ക​ളെ​ന്ന് ഡ​യ​റ​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​പ്പോ​ൾ സി​ഡി​സി ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ കോ​വി​ഡ് പാ​ൻ​ഡെ​മി​ക് കൂ​ടു​ത​ൽ വ്യാ​പ​ക​മാ​യി മാ​റു​ക​യാ​ണെ​ങ്കി​ൽ പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. മെ​മ്മോ​റി​യ​ൽ ഡേ, ​ജൂ​ലൈ ഫോ​ർ​ത്ത് എ​ന്നീ വി​ശേ​ഷ​ദി​വ​സ​ങ്ങ​ൾ അ​ടു​ത്തു വ​രു​ന്ന​തും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലെ കൂ​ടു​ത​ൽ പേ​ർ​ക്ക് കൂ​ടി​യ വാ​ക്സി​ൻ കൊ​ടു​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​വും വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ