വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത 200 ജീ​വ​ന​ക്കാ​രെ ഹൂ​സ്റ്റ​ണ്‍ ആ​ശു​പ​ത്രി സ​സ്പെ​ൻ​ഡ് ചെ​യ്തു
Thursday, June 10, 2021 10:44 PM IST
ഹൂ​സ്റ്റ​ണ്‍: ആ​ശു​പ​ത്രി നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ഇ​രു​നൂ​റോ​ളം ജീ​വ​ന​ക്കാ​രെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​ൽ​ക്കാ​ലം സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. ഹൂ​സ്റ്റ​ണ്‍ മെ​ത്ത​ഡി​സ്റ്റ് ആ​ശു​പ​ത്രി സി​ഇ​ഒ ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്. മെ​ത്ത​ഡി​സ്റ്റ് ഹോ​സ്പി​റ്റ​ൽ ശൃം​ഖ​ല​യി​ൽ 25000ത്തി​ൽ അ​ധി​കം ജീ​വ​ന​ക്കാ​ർ ഉ​ണ്ടെ​ന്നും ഇ​തി​ൽ 24947 പേ​ർ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സി​ഇ​ഒ പ​റ​ഞ്ഞു.

178 പേ​ർ പ​തി​നാ​ലു ദി​വ​സ​ത്തി​ന​കം വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ടു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 27 ജീ​വ​ന​ക്കാ​ർ ഒ​രു ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​വ​രാ​ണ് അ​വ​രേ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. അ​നു​വ​ദി​ച്ച സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ ഇ​വ​രും ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പി​രി​ച്ചു വി​ടു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മെ​ത്ത​ഡി​സ്റ്റ് ആ​ശു​പ​ത്രി​ക​ളി​ലെ 285 ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ, മ​ത​പ​രം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വു ന​ൽ​കി​യി​ട്ടു​ണ്ട്. അ​തു​പോ​ലെ ഗ​ർ​ഭ​ണി​ക​ളാ​യ​വ​രും മ​റ്റു പ​ല കാ​ര​ണ​ങ്ങ​ളാ​ലും 332 പേ​ർ​ക്ക് ഒ​ഴി​വ് അ​നു​വ​ദി​ച്ചു. ആ​ശു​പ​ത്രി​യി​ലെ 117 ജീ​വ​ന​ക്കാ​ർ ഇ​തി​നെ​തി​രെ കേ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ക്സീ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​യ​മ​ന ഉ​ത്ത​ര​വി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത ലോ​സ്യൂ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നി​ൽ വാ​ക്സീ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് സി​ഇ​ഒ മാ​ർ​ക്ക് ബൂം ​പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ