പാ​സ്കാ​യ്ക് വാ​ലി ഹൈ​സ്കൂ​ളി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി​യാ​യി വി​ൽ​ബെ​ർ​ട്ട് ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, June 14, 2021 11:05 PM IST
ന്യൂ​ജേ​ഴ്സി : ബെ​ർ​ഗ​ൻ കൗ​ണ്ടി റി​വ​ർ വെ​യ്ൽ ടൗ​ണി​ൽ നി​ന്നു​ള്ള മ​ല​യാ​ളി വി​ദ്യാ​ർ​ഥി ദി ​പാ​സ്ക​ക്ക് വാ​ലി റീ​ജി​യ​ണ​ൽ ഡി​സ്ട്രി​ക്റ്റ് ഹൈ​സ്കൂ​ളി​ന്‍റെ 2021 വ​ർ​ഷ​ത്തെ മി​ക​ച്ച വി​ദ്യാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബെ​ർ​ഗ​ൻ കൗ​ണ്ടി​യി​ലു​ള്ള നാ​ല് പ്ര​മു​ഖ ടൗ​ണ്‍​ഷി​പ്പു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ള​ട​ങ്ങു​ന്ന പാ​സ്കാ​യ്ക് വാ​ലി റീ​ജ​ണ​ൽ ഹൈ​സ്കൂ​ളി​ൽ നി​ന്നാ​ണ് വി​ൽ​ബെ​ർ​ട്ട് ഈ ​സ്ഥാ​ന​ത്തേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

2018 ലും ​റി​വ​ർ വെ​യ്ൽ റോ​ബ​ർ​ട്ട് ജെ ​മി​ഡി​ൽ സ്കൂ​ളി​ലും ക്ലാ​സി​ലെ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. എ​സി​റ്റി എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​നി​ൽ 100 ശ​ത​മാ​നം സ്കോ​ർ നേ​ടി​യ വി​ൽ​ബെ​ർ​ട്ട് ന്യൂ​ജേ​ഴ്സി​യി​ലെ പ്ര​മു​ഖ​മാ​യ പ്രി​ൻ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സ്കൂ​ൾ ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ഇ​ൻ അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

2020ൽ ​കാ​ലി​ഫോ​ർ​ണി​യ​യി​ലെ നാ​സ അ​മേ​സ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ നാ​ഷ​ണ​ൽ എ​യ​റോ​നോ​ട്ടി​ക്സ് ആ​ൻ​ഡ് സ്പേ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ റി​സ​ർ​ച്ച് ഇ​ന്േ‍​റ​ണ്‍​ഷി​പ്പി​നാ​യി വി​ൽ​ബ​ർ​ട്ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

പാ​സ്കാ​യ്ക് പ​യ​നി​യേ​ഴ്സി​ന്‍റെ (എ​ഫ്ആ​ർ​സി ടീം 1676) ​വാ​ഴ്സി​റ്റി റോ​ബോ​ട്ട് പ്രോ​ഗ്രാ​മിം​ഗ് ലീ​ഡാ​യി​രു​ന്ന വി​ൽ​ബെ​ർ​ട്ട് പാ​സ്ക​ക്ക് വാ​ലി റീ​ജി​യ​ണ​ൽ ഹൈ​സ്കൂ​ൾ ഡി​സ്ട്രി​ക്റ്റ് ടെ​ക്നോ​ള​ജി ക​മ്മി​റ്റി​യി​ലെ നി​ല​വി​ലെ ബോ​ർ​ഡ് അം​ഗം കൂ​ടി​യാ​ണ്.

ന്യൂ​ജേ​ഴ്സി​യി​ലെ സാ​ക്ക് ലാ​റ്റേ​രി ഫൗ​ണ്ടേ​ഷ​ന്‍റെ സ്റ്റു​ഡ​ന്‍റ് അം​ബാ​സ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ൽ​ബ​ർ​ട്ട് ചാ​രി​റ്റി ഈ​വ​ന്‍റു​ക​ളി​ൽ നി​ന്നും മ​റ്റ് ഫ​ണ്ട് റെ​യ്സിം​ഗി​ലൂ​ടെ​യും 15,000 ഡോ​ള​റി​ല​ധി​കം സ​മാ​ഹ​രി​ക്കു​ക​യു​ണ്ടാ​യി, ഭ​വ​ന​ര​ഹി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ത്തി​യ ക്യാ​ന്പ് ലോ​ട്ട്സ് ഓ​ഫ് ഫ​ണ്‍’ എ​ന്ന ക്യാ​ന്പി​ന്‍റെ കൗ​ണ്‍​സി​ല​റാ​യി​രു​ന്നു വി​ൽ​ബെ​ർ​ട് ജോ​സ​ഫ് .

ഹൈ​സ്കൂ​ൾ ഡി​ബേ​റ്റ് ടീ​മി​ലെ അം​ഗം കൂ​ടി​യാ​യ വി​ൽ​ബ​ർ​ട്ട് ന്യൂ​ജേ​ഴ്സി പാ​റ്റേ​ഴ്സ​ണ്‍ സെ​ന്‍റ് ജോ​ർ​ജ്ജ് സി​റോ​മാ​ല​ബാ​ർ പ​ള്ളി​യി​ലെ അം​ഗ​വും ആ​ക്റ്റീ​വ് യൂ​ത്ത് മെ​ന്പ​റു​മാ​ണ്

സ​ർ​ട്ടി​ഫൈ​ഡ് പ​ബ്ലി​ക് അ​ക്കൗ​ണ്ട​ന്‍റും ടാ​ക്സ് പ്രാ​ക്ടീ​ഷ​ണ​റു​മാ​യ ബാ​ബു ജോ​സ​ഫി​ന്‍റെ​യും ന്യൂ​യോ​ർ​ക്കി​ലെ റോ​ക്ക് ലാ​ൻ​ഡ് സൈ​ക്യാ​ട്രി​ക് സെ​ന്‍റ​റി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക​റും യൂ​ണി​റ്റ് കോ​ർ​ഡി​നേ​റ്റ​റു​മാ​യ ആ​ൻ​സി ജോ​സ​ഫി​ന്‍റെ​യും മൂ​ന്നു മ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് വി​ൽ​ബെ​ർ​ട്ട് ജോ​സ​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​ബ​ർ​ട്ട് ജോ​സ​ഫ്, (ജെ​പി മോ​ർ​ഗ​ൻ ചെ​യ്സ് ബാ​ങ്കിം​ഗ് ടെ​ക്നോ​ള​ജി ഓ​ഡി​റ്റ​ർ), ആ​ൽ​ബ​ർ​ട്ട് ജോ​സ​ഫ് (റ​ട്ട്ഗേ​ഴ്സ് യൂ​ണി​വേ​ഴ്സി​റ്റി എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി).

റി​പ്പോ​ർ​ട്ട്: ജോ​സ​ഫ് ഇ​ടി​ക്കു​ള