ഹൂ​സ്റ്റ​ണി​ൽ നാ​ട്ടു​കാ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു
Monday, June 14, 2021 11:16 PM IST
ഹൂ​സ്റ്റ​ണ്‍: നോ​ർ​ത്ത് ഹൂ​സ്റ്റ​ണ്‍ 9000 ബ​ണ്ണി റ​ണ്‍ ഡ്രൈ​വി​ൽ പ​ര​സ്യ​മാ​യി മൂ​ത്ര​മൊ​ഴി​ച്ച​തി​ന് 20 വ​യ​സ്‌​സു​ള്ള ലെ​സ്റ്റ​ർ യു​നെ​റ്റ​സു​മാ​യി നാ​ട്ടു​കാ​ർ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ഒ​ടു​വി​ൽ ഇ​യാ​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യും ചെ​യ്തു.

മ​യ​ക്കു​മ​രു​ന്നു വാ​ങ്ങാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ലെ​സ്റ്റ​ർ. പി​ന്നീ​ട് ഇ​യാ​ൾ റോ​ഡി​ൽ നി​ന്നു മൂ​ത്രം ഒ​ഴി​ച്ചു. ഇ​തു ക​ണ്ട അ​ടു​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ യു​വാ​വു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ ര​ണ്ടു പേ​രെ​യാ​ണ് പോ​ലീ​സ് തി​ര​യു​ന്ന​ത്. ഇ​തി​ൽ ഒ​രാ​ൾ പോ​ലീ​സി​നോ​ട് സ​ഹ​ക​രി​ക്ക​ന്നു​ണ്ടെ​ന്നും കൃ​ത്യം ന​ട​ത്തി​യ​തി​ൽ ത​ന്‍റെ പ​ങ്കി​നെ കു​റി​ച്ചു വെ​ളി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണു സം​ഭ​വം സം​ബ​ന്ധി​ച്ചു പോ​ലീ​സി​നു വി​വ​രം ല​ഭി​ക്കു​ന്ന​ത്. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ നി​ര​വ​ധി വെ​ടി​യു​ണ്ട​ക​ൾ ഏ​റ്റു​നി​ല​ത്തു മ​രി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു ലെ​സ്റ്റ​ർ.

സം​ഭ​വ​ത്തെ കു​റി​ച്ചു പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹൂ​സ്റ്റ​ണി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മൂ​ന്നു കൊ​ല​പാ​ത​ക​ങ്ങ​ളാ​ണു ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്ച വാ​ഹ​നം ഓ​ടി​ച്ചു കൊ​ണ്ടി​രു​ന്ന ഒ​രാ​ൾ​ക്കും, വെ​ള്ളി​യാ​ഴ്ച 15 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്കും വെ​ടി​യേ​റ്റി​രു​ന്നു. ഇ​തി​ൽ പ​തി​ന​ഞ്ചു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ