പ്ര​ഫ. സ​ണ്ണി സ​ഖ​റി​യ ട​ക്സ​സി​ൽ നി​ര്യാ​ത​നാ​യി
Wednesday, June 16, 2021 7:47 PM IST
ഡാ​ള​സ്: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രി​ലൊ​രാ​ളാ​യ റി​ട്ട. പ്ര​ഫ. സ​ണ്ണി സ​ഖ​റി​യ(74) ജൂ​ണ്‍ 11നു ​ടെ​ക​സ​സി​ൽ നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ ഇ.​ജി. സ​ഖ​റി​യ​മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ്. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഡാ​ള​സി​ൽ ന​ട​ത്തി.

ഭാ​ര്യ: ലീ​ലാ​മ്മ സ​ഖ​റി​യ (റി​ട്ട. ആ​ർ​എ​ൻ) കോ​ട്ട​യം കു​മ​ര​കം ഇ​ട​വ​ന്ന​ല​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ:
നി​ഷ ഹോ​ൾ​ട്ട്, ഷോ​ണ്‍ സ​ഖ​റി​യ. മ​രു​മ​ക്ക​ൾ: ക്രി​സ് ഹോ​ൾ​ട്ട്, ബ​ബി​ത സ​ഖ​റി​യ. കൊ​ച്ചു​മ​ക്ക​ൾ: നെ​യ്ഡ, സെ​യി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത​മ്മ ജേ​ക്ക​ബ്, ബാ​ബു സ​ഖ​റി​യ, ലീ​ലാ​മ്മ സ​ഖ​റി​യ. ഭാ​ര്യാ സ​ഹോ​ദ​ര​ൻ: ബാ​ബു ചെ​റി​യാ​ൻ.

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ല​ക്ച​റ​റാ​യി ഒൗ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച അ​ദേ​ഹം 1973ൽ ​ഡാ​ള​സി​ലെ​ത്തി. 1979ൽ ​ടെ​യ്ല​റി​ലു​ള്ള ടെ​ക്സ​സ് കോ​ള​ജി​ൽ ബ​യോ​ള​ജി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി. 1986ൽ ​ഈ​സ്റ്റ് ടെ​ക്സ​സ് സ്റ്റേ​റ്റ് യു​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ ര​ണ്ടാ​മ​ത്തെ മാ​സ്റ്റേ​ഴ്സ് ബി​രു​ദം നേ​ടി. തു​ട​ർ​ന്ന് 12 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​നു വി​രാ​മ​മി​ട്ട് ടെ​യ്ല​റീ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ൽ ഗ​വേ​ഷ​ക​നാ​യി.1999 മു​ത​ൽ യു.​ടി. സൗ​ത്ത് വെ​സ്റ്റേ​ണ്‍ ഡാ​ല​സി​ൽ ഗ്വേ​ഷ​ണം. 2012ൽ ​റി​ട്ട​യ​ർ ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​ലി​യ പ​ള്ളി​യി​ൽ ന​ട​ന്ന പൊ​തു​ദ​ർ​ശ​ന​ത്തി​ലും, ചൊ​വ്വാ​ഴ്ച ന​ട​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​യി​ലും സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​യി​ൽ​പ്പെ​ട്ട അ​നേ​ക​ർ പ​ങ്കു​ചേ​ർ​ന്നു.

റി​പ്പോ​ർ​ട്ട്: ബി​ജു ചെ​റി​യാ​ൻ