ആ​ത്മ​വി​ഷ​ൻ ഇ​ന്‍റ​ർ​നെ​റ്റ് റേ​ഡി​യോ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ചു
Wednesday, June 16, 2021 11:24 PM IST
ഫി​ല​ഡ​ൽ​ഫി​യ: ആ​ത്മ​വി​ഷ​ൻ എ​ന്ന പേ​രി​ൽ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്തീ​യ റേ​ഡി​യോ ഫി​ല​ഡ​ൽ​ഫി​യ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​ത്മാ​വി​നെ തൊ​ട്ടു​ണ​ർ​ത്തു​ന്ന ക്രി​സ്തീ​യ ഗാ​ന​ങ്ങ​ൾ, ചി​ന്തോ​ദീ​പ​ക​ങ്ങ​ളാ​യ ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള റേ​ഡി​യോ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​ത്മ​വി​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്നു. നി​ല​വി​ൽ മ​ല​യാ​ളം, ത​മി​ഴ് ഗാ​ന​ങ്ങ​ളാ​ണ് പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത്. ക്ര​മേ​ണ ഇം​ഗ്ലീ​ഷി​ലും മ​റ്റ് ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും ഉ​ള്ള ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളും പ്ര​ക്ഷേ​പ​ണം ചെ​യ്യും.

ആ​ശ്വാ​സ​വും പ്ര​ത്യാ​ശ​യും പ​ക​രു​ന്ന, കേ​ട്ടാ​ലും കേ​ട്ടാ​ലും മ​തി​വ​രാ​ത്ത, പ​ഴ​യ​തും പു​തി​യ​തു​മാ​യ ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​ര​വു​മാ​യാ​ണ് ആ​ത്മ​വി​ഷ​ൻ രം​ഗ​ത്തെ​ത്തു​ന്ന​ത്. റേ​സ​യ്സ് കോ​ശി ത​ല​യ്ക്ക​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ത്മ​വി​ഷ​ൻ ഇ​ന്‍റ​ർ​നെ​റ്റ് റേ​ഡി​യോ ശ്രോ​താ​ക്ക​ളു​ടെ യാ​ത്രാ​വേ​ള​ക​ളെ​യും വി​ശ്ര​മ നേ​ര​ങ്ങ​ളെ​യും ഏ​കാ​ന്ത​ത​ക​ളെ​യും സം​ഗീ​ത സാ​ന്ദ്ര​മാ​ക്കും. ന്ധ​ന്ധ​സ​ന്താ​പ കാ​ല​ത്തും സ​ന്തോ​ഷ കാ​ല​ത്തും ശ്രോ​താ​ക്ക​ളു​ടെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി​രി​ക്കും ആ​ത്മ​വി​ഷ​ൻ’’ എ​ന്ന് റേ​യ്സ് കോ​ശി ത​ല​യ്ക്ക​ൽ പ​റ​ഞ്ഞു. ആ​ത്മ​വി​ഷ​ൻ ആ​പ് സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍ ലോ​ഡ് ചെ​യ്യാ​നാ​ൻ ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ൾ​ക്ക് പ്ല​സ്റ്റോ​റി​ൽ നി​ന്നും, ഐ​ഫോ​ണു​ക​ൾ​ക്ക് ആ​പ് സ്റ്റോ​റി​ൽ നി​ന്നും സാ​ധി​ക്കും.

റി​പ്പോ​ർ​ട്ട്: പി.​ഡി ജോ​ർ​ജ് ന​ട​വ​യ​ൽ