ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്ക് ല​ഭി​ച്ച മാ​ധ്യ​മ പു​ലി​സ്റ്റ​ർ പു​ര​സ്കാ​രം പ്ര​വാ​സി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​മാ​നം: ഐ​പി​സി​എ​ൻ​എ
Wednesday, June 16, 2021 11:27 PM IST
ഡാ​ള​സ്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​മേ​രി​ക്ക​യി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ പു​ലി​റ്റ്സ​ർ പു​ര​സ്കാ​ര​ത്തി​ന് ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ അ​ന്താ​രാ​ഷ്ട്ര റി​പ്പോ​ർ​ട്ടിം​ഗ് വി​ഭാ​ഗ​ത്തി​ൽ മേ​ഘ രാ​ജ​ഗോ​പാ​ല​നും പ്രാ​ദേ​ശി​ക റി​പ്പോ​ർ​ട്ടിം​ഗ് വി​ഭാ​ഗ​ത്തി​ൽ, നീ​ൽ ബേ​ഡി​യും അ​ർ​ഹ​രാ​യ​തി​നെ തു​ട​ർ​ന്ന് ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ പ്ര​വ​ഹി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക നോ​ർ​ത്ത് ടെ​ക്സാ​സ് ചാ​പ്റ്റ​റും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു സ​ന്ദേ​ശം അ​യ​ച്ചു. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​മാ​ന​ത്തി​ന്‍റെ അ​ന​ർ​ഘ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു പു​ലി​സ്റ്റ​ർ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ പ​റ​ഞ്ഞു.
.
ജൂ​ണ്‍ 11 വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു നൂ​റ്റി​യ​ഞ്ചാ​മ​ത് പു​ലി​റ്റ്സ​ർ ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ചൈ​ന​യി​ൽ ഉ​യി​ഗു​ർ മു​സ്ലി​ങ്ങ​ളെ സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​കൊ​ണ്ടു​വ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ മേ​ഘ രാ​ജ​ഗോ​പാ​ലി​നും ഫ്ളോ​റി​ഡ​യി​ൽ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ധി​കാ​രി​ക​ൾ ന​ട​ത്തു​ന്ന ദു​ർ​വ്യ​വ​ഹാ​ര​ങ്ങ​ൾ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​ന് ന്ധ​ടാം​പ ബേ ​ടൈം​സി​ൽ’ നീ​ൽ ബേ​ദി എ​ഴു​തി​യ അ​ന്വേ​ഷ​ണ പ​ര​ന്പ​ര​യ്ക്കാ​ണ് പു​ര​സ്കാ​രം.

പു​ലി​സ്റ്റ​ർ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​മേ​രി​ക്ക​യി​ലെ പ്ര​ഗ​ത്ഭ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു അ​ർ​ഹ​മാ​യ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നും അ​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക നാ​ഷ​ണ​ൽ ക​മ്മ​റ്റി സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ തീ​രു​മാ​ന​ങ്ങ​ൾ​ക്കും എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും നോ​ർ​ത്ത് ടെ​ക്സാ​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ വാ​ഗ്ദാ​നം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ