ഫ്ളോ​റി​ഡ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു; ജാ​ക്സ​ണ്‍ വി​ല്ലി ആ​ശു​പ​ത്രി​യി​ൽ റെ​ക്കോ​ർ​ഡ് വർധന
Tuesday, July 20, 2021 11:42 PM IST
ജാ​ക്സ​ണ്‍​വി​ല്ലി (ഫ്ളോ​റി​ഡ): മാ​ര​ക വ്യാ​പ​ന​ശേ​ഷി​യു​ള്ള ഡെ​ൽ​റ്റാ വ​ക​ഭേ​ദ വ്യാ​പ​നം വ​ർ​ധി​ച്ച​തോ​ടെ ഫ്ളോ​റി​ഡാ സം​സ്ഥാ​നം രാ​ജ്യ​ത്തെ ഡെ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഹോ​ട്ട് സ്പോ​ട്ടാ​യി മാ​റി. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഞാ​യ​റാ​ഴ്ച 86 ആ​യി​രു​ന്ന​ത് തി​ങ്ക​ളാ​ഴ്ച 126 ആ​യി വ​ർ​ധി​ച്ചു. ഒ​റ്റ​ദി​വ​സം കൊ​ണ്ട് 40 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന.

കോ​വി​ഡ് രോ​ഗി​ക​ൾ ഇ​ത്ര​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ജ​നു​വ​രി മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണെ​ന്ന് ന​ഴ്സ് സ​ബ്രീ​ന പ​റ​ഞ്ഞു. കോ​വി​ഡ് എ​വി​ടെ നി​ന്ന് ആ​രം​ഭി​ച്ചു​വോ ആ ​അ​വ​സ്ഥ​യി​ലേ​ക്ക് ഇ​പ്പോ​ൾ മാ​റി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഫ്ളോ​റി​ഡാ ഇ​പ്പോ​ൾ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

വാ​ക്സി​നേ​ഷ​ന്‍റെ സൗ​ക​ര്യം കൂ​ടു​ത​ൽ ല​ഭി​ക്കാ​തി​രു​ന്ന ജ​നു​വ​രി മാ​സ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടേ​യും മ​ര​ണ​പ്പെ​ട്ട​വ​രു​ടേ​യും സ്ഥി​തി​യി​ലേ​ക്ക് സം​സ്ഥാ​നം മാ​റു​മോ എ​ന്ന് ആ​ശ​ങ്ക​യും ഇ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. സം​സ്ഥാ​ന​ത്തു വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നു കൂ​ടു​ത​ൽ പേ​ർ മു​ന്നോ​ട്ടു​വ​രി​ക​യും, കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​വ​ശ്യ​മാ​ണെ​ന്ന് ജാ​ക്സ​ൻ​വി​ല്ല ഹെ​ൽ​ത്ത് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ