മു​ൻ യു​എ​സ് സെ​ന​റ്റ​റെ ആ​ക്ര​മി​ച്ചു ഫോ​ണ്‍ കവർന്നു
Tuesday, July 27, 2021 9:37 PM IST
ഓ​ക്ക്ലാ​ൻ​ഡ് (കാ​ലി​ഫോ​ർ​ണി​യ): മു​ൻ യു​എ​സ് സെ​ന​റ്റ​ർ ബാ​ർ​ബ​റ ബോ​ക്സ​ർ​ക്കു നേ​രെ ആ​ക്ര​മ​ണ​വും ക​വ​ർ​ച്ച​യും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ക്കാ​നി​റ​ങ്ങി​യ 80 വ​യ​സു​ള്ള മു​ൻ കാ​ലി​ഫോ​ർ​ണി​യ സെ​ന​റ്റ​റാ​യ ബ​ർ​ബാ​റ ഓ​ക്ക്ലാ​ന്‍റ് ജാ​ക്ക് ല​ണ്ട​ൻ സ്ക്വ​യ​റി​ൽ വ​ച്ചാ​യി​രു​ന്നു ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

ആ​യു​ധ ധാ​രി​യാ​യ ക​വ​ർ​ച്ച​ക്കാ​ര​ൻ ഇ​വ​രെ പു​റ​കി​ൽ നി​ന്നും ത​ള്ളി​യ​തി​ട്ട​തി​നു​ശേ​ഷം കൈ​യി​ലു​ണ്ടാ​യി​രു​ന്ന സെ​ൽ​ഫോ​ണ്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ക​യ​റി ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണു സെ​ന​റ്റ​ർ ത​ന്‍റെ നേ​ർ​ക്കു​ണ്ടാ​യ ക​വ​ർ​ച്ച​യെ കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ച​ത്. ഭാ​ഗ്യം കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ബാ​ർ​ബ​റ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യെ കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 2000 ഡോ​ള​ർ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച 1.15 ന് ​തേ​ർ​ഡ് സ്ട്രി​റ്റി​ൽ സാ​യു​ധ ക​വ​ർ​ച്ച ന​ട​ന്ന​താ​യി ഓ​ക്ക്ലാ​ൻ​ഡ് പോ​ലി​സും സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ക​വ​ർ​ച്ച​യ്ക്ക് വി​ധേ​യ​രാ​യ​വ​രു​ടെ പേ​ര് വി​വ​രം പോ​ലീ​സ് പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

പ​ത്തു വ​ർ​ഷം ഡെ​മോ​ക്രാ​റ്റി​ക് യു​എ​സ് ഹൗ​സ് പ്ര​തി​നി​ധി​യാ​യും, 24 വ​ർ​ഷം കാ​ലി​ഫോ​ർ​ണി​യാ​യി​ൽ നി​ന്നു​ള്ള സെ​ന​റ്റ​റാ​യും ബാ​ർ​ബ​റ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ