ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് കു​റ​യു​ന്നു; ബു​ധ​നാ​ഴ്ച 1000 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു; മ​ര​ണം 21
Thursday, September 16, 2021 11:08 PM IST
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ മാ​ത്രം സെ​പ്റ്റം​ബ​ർ 14 ബു​ധ​നാ​ഴ്ച 1000 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 21 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​ക​ളി​ൽ ഡാ​ള​സ് കൗ​ണ്ടി​യി​ൽ പ്ര​തി​ദി​നം ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും, 933 പേ​രെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി കൗ​ണ്ടി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഡാ​ള​സ് കൗ​ണ്ടി​യി​ൽ മാ​ത്രം ഇ​തു​വ​രെ 372656 കോ​വി​ഡ് കേ​സു​ക​ളും, 4474 മ​ര​ണ​വും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. കൗ​ണ്ടി​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്നു​ണ്ടെ​ന്ന് ഡി​എ​ഫ് ഡ​ബ്യു ഹോ​സ്പി​റ്റ​ൽ കൗ​ണ്‍​സി​ൽ പ​റ​ഞ്ഞു. ഡാ​ള​സ് കൗ​ണ്ടി ജ​ഡ്ജി ജ​ങ്കി​ൻ​സും ഇ​തു ശ​രി​വ​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ തു​ട​ർ​ന്നും പാ​ലി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സീ​ൻ ല​ഭി​ച്ചു ക​ഴി​യു​ന്ന​തു​വ​രെ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജ​ഡ്ജി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഡാ​ള​സ് കൗ​ണ്ടി​യി​ൽ ഇ​തു​വ​രെ 1525769 പേ​ർ​ക്ക് ഒ​രു ഡോ​സ് വാ​ക്സീ​ൻ ല​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും ജ​ഡ്ജി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ