കെ.​എം. റോ​യി​യു​ടെ വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് അ​നു​ശോ​ചി​ച്ചു
Saturday, September 18, 2021 10:38 PM IST
ന്യൂ​യോ​ർ​ക്ക്: മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. റോ​യി​യു​ടെ വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക അ​നു​ശോ​ചി​ച്ചു. പ്ര​സ് ക്ല​ബി​ന്‍റെ ഉ​റ്റ മി​ത്ര​വും അ​വാ​ർ​ഡ് ജൂ​റി അം​ഗ​വു​മാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത് പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ട്രൈ​സ്റ്റാ​ർ, ട്ര​ഷ​റ​ർ ജീ​മോ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ധ്യ​മ​രം​ഗ​ത്തെ വി​ള​ക്കു​മ​രം ആ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​ത​ന്ത്ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളി​ലൂ​ടെ കേ​ര​ളീ​യ ജീ​വി​ത​ത്തി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ ചു​രു​ക്കം പ​ത്ര​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​ണ്. എ​ല്ലാ മാ​ധ്യ​മ വി​ദ്യാ​ർ​ഥി​ക​ളും പി​ന്തു​ട​രു​ന്ന കാ​ൽ​പാ​ടു​ക​ൾ അ​വ​ശേ​ഷി​പ്പി​ച്ചാ​ണ് അ​ദ്ദേ​ഹം വി​ട​വാ​ങ്ങു​ന്ന​ത്.

മ​ല​യാ​ള മാ​ധ്യ​മ​രം​ഗം എ​ല്ലാ​ക്കാ​ല​ത്തും അ​ദ്ദേ​ഹ​ത്തോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​മെ​ന്നും പ​ല​വ​ട്ടം വി​വി​ധ സം​ഘ​ട​നാ സ​മ്മേ​ള​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​യി​ൽ വ​ന്നി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന് അ​മേ​രി​ക്ക​യി​ലും വ​ലി​യ സു​ഹൃ​ദ്ബ​ന്ധ​വും ആ​രാ​ധ​ക​രു​മു​ണ്ട്.

റി​പ്പോ​ർ​ട്ട്: സു​നി​ൽ ട്രെ​സ്റ്റാ​ർ