ഇ​ന്ത്യ പ്ര​സ് ക്ല​ബ് മി​ക​ച്ച ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ന് അ​വാ​ർ​ഡ് ന​ൽ​കു​ന്നു
Sunday, September 19, 2021 9:49 PM IST
ഷി​ക്കാ​ഗോ: ന​വം​ബ​ർ 11 മു​ത​ൽ 14 വ​രെ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ച് അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച മ​ല​യാ​ളി സം​ഘ​ട​നാ നേ​താ​വി​ന്/​ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ന് അ​വാ​ർ​ഡ് ന​ൽ​കു​ന്നു.

മ​ല​യാ​ളി​ക​ളി​ലെ നന്മയും കാ​രു​ണ്യ​വും എ​ടു​ത്തു കാ​ട്ടി​യ കാ​ല​മാ​യി​രു​ന്നു കോ​വി​ഡ് മ​ര​ണം വി​ത​ച്ച നാ​ളു​ക​ൾ. അ​ന്ന് സ്വ​ന്തം കാ​ര്യ​വു​മാ​യി വീ​ട്ടി​ൽ ഒ​തു​ങ്ങി പോ​കാ​തെ സ​മൂ​ഹ​ത്തി​നാ​യി പ്ര​വ​ർ​ത്ത​ന നി​ര​ത​രാ​യി ഒ​ട്ടേ​റെ പേ​രു​ണ്ട്.

സാ​ന്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കൈ​യ​യ​ച്ച് സ​ഹാ​യി​ക്കാ​ൻ മ​ല​യാ​ളി സ​മൂ​ഹ​വും മു​ന്നോ​ട്ടു വ​ന്ന​ത് അ​ഭൂ​ത​പൂ​ർ​വ​മാ​യി​രു​ന്നു. ഗോ ​ഫ​ണ്ട് മീ​യി​ലും മ​റ്റും ഇ​ത്ര​യ​ധി​കം തു​ക ന​ൽ​കി​യ കാ​ല​മി​ല്ല. അ​തി​നൊ​ക്കെ നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ ആ​ദ​രി​ക്കു​ന്ന​ത് ന​മ്മു​ടെ ക​ട​മ ത​ന്നെ​യാ​ണ്.

കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ ഉ​ള്ള​തി​നാ​ൽ കോ​വി​ഡ് കാ​ല​ത്ത് മ​ല​യാ​ളി സ​മൂ​ഹം അ​ധി​കം സാ​ന്പ​ത്തി​യ​മാ​യി ത​ക​രു​ക​യു​ണ്ടാ​യി​ല്ല. ത​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ൾ പ​ങ്കു വ​യ്ക്കാ​ൻ മ​ല​യാ​ളി​ക​ൾ മ​ടി കാ​ണി​ച്ചി​ല്ല എ​ന്ന​തും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​നം പ​ക​രു​ന്നു.

സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും മി​ക​ച്ച വ്യ​ക്തി​ക​ളെ നോ​മി​നേ​റ്റ് ചെ​യ്യാം. പ്ര​സ് ക്ല​ബ് നി​യോ​ഗി​ക്കു​ന്ന വി​ദ​ഗ്ധ സ​മി​തി വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ക്കും. നി​ർ​ദേ​ശ​ങ്ങ​ൾ [email protected] എ​ന്ന ഇ​മെ​യി​ൽ വ​ഴി ഒ​ക്ടോ​ബ​ർ് 31 നു ​മു​ൻ​പാ​യി അ​റി​യി​ക്ക​ണം.

ഇ​ത്ത​ര​മൊ​രു സം​രം​ഭം പ്ര​സ് ക്ല​ബ് ന​ട​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. മി​ക​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ ക​ട​മ​യാ​യി ക​രു​തു​ന്നു​വെ​ന്നു പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ട്രൈ​സ്റ്റാ​ർ, ട്ര​ഷ​റ​ർ ജീ​മോ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

നി​ർ​ദേ​ശ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 31 നു ​മു​ൻ​പ് ല​ഭി​ക്ക​ണം. നി​ർ​ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​നു​ള്ള ഈ​മെ​യി​ൽ: ശി​റ​[email protected] അ​ല്ലെ​ങ്കി​ൽ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.