കാ​ൽ​ഗ​റി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​ക​ർ​മ്മ​വും മൂ​ന്നിേന്മേൽ കു​ർ​ബാ​ന​യും സെ​പ്റ്റം​ബ​ർ 24 ,25 തീ​യ​തി​ക​ളി​ൽ
Monday, September 20, 2021 11:33 PM IST
കാ​ൽ​ഗ​റി: കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട പ്രോ​വി​ൻ​സി​ലെ, കാ​ൽ​ഗ​റി​യി​ൽ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ ഓ​ർ​ത്ത​ഡോ​സ് വി​ശ്വാ​സി​ക​ൾ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശാ ക​ർ​മം അ​മേ​രി​ക്ക കാ​ന​ഡ അ​ധി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ധി​പ​നാ​യ അ​ഭി​വ​ന്ദ്യ യ​ൽ​ദോ മാ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സെ​പ്റ്റം​ബ​ർ 24 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 7ന് (​കാ​ൽ​ഗ​റി സ​മ​യം) മ​ണി​ക്ക് നി​ർ​വ​ഹി​ക്കു​ന്ന​താ​യി​രി​ക്കും.

സെ​പ്റ്റം​ബ​ർ 25 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് (​കാ​ൽ​ഗ​റി സ​മ​യം) ് അ​ഭി​വ​ന്ദ്യ യ​ൽ​ദോ മാ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ലും ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നു കാ​വു​ങ്ങം​പ്പി​ള്ളി, ഫാ. ​ഷെ​ബി ജേ​ക്ക​ബ് (മു​ൻ​വി​കാ​രി), ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​വും എ​ഡ്മി​ന്‍റ​ണ്‍ സെ​ന്‍റ് ജേ​ക്ക​ബ് യാ​ക്കോ​ബാ​യ സു​റി​യാ​നി​പ്പ​ള്ളി​യു​ടെ വി​കാ​രി​യു​മാ​യ ഫാ. ​മ​നു മാ​ത്യു, എ​ഡ്മി​ന്‍റ​ണ്‍ ക്നാ​നാ​യ സു​റി​യാ​നി​പ്പ​ള്ളി വി​കാ​രി​യാ​യ ഫാ. ​ജോ​ജോ ജോ​സ​ഫ് പു​ത്ത​ൻ​പു​ര​ക്ക​ൽ എ​ന്നി​വ​രു​ടെ സ​ഹ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​താ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം