ട്രം​പ് അ​നു​കൂ​ലി​ക​ളു​ടെ പ്ര​തി​ഷേ​ധ റാ​ലി പ​രാ​ജ​യ​മെ​ന്ന് റി​പ്പോ​ർ​ട്ട്
Monday, September 20, 2021 11:59 PM IST
വാ​ഷിം​ഗ്ട​ണ്‍: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പ് പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ട്രം​പ് അ​നു​കൂ​ലി​ക​ൾ ജ​നു​വ​രി ആ​റി​ന് ന​ട​ത്തി​യ കാ​പ്പി​റ്റോ​ൾ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ അ​റ​സ്റ്റു ചെ​യ്തു ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചു സെ​പ്റ്റം​ബ​ർ 18 ശ​നി​യാ​ഴ്ച വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ ട്രം​പ് അ​നു​കൂ​ലി​ക​ൾ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം തീ​ർ​ത്തും പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്.

വ​ൻ പ്ര​തി​ഷേ​ധ പ്ര​ക​ട​നം പ്ര​തീ​ക്ഷി​ച്ചു കാ​പ്പി​റ്റോ​ളി​ൽ വ്യ​ന്യ​സി​ച്ചി​രു​ന്ന സൈ​നി​ക​രു​ടെ ആ​കെ എ​ണ്ണ​ത്തി​ലും കു​റ​വ് പേ​ർ മാ​ത്ര​മാ​ണ് പ്ര​ക​ട​ന​ത്തി​നാ​യി എ​ത്തി​ചേ​ർ​ന്ന​ത്. ഇ​രു​നൂ​റി​നും മു​ന്നൂ​റി​നും ഇ​ട​യി​ൽ ആ​ളു​ക​ളാ​ണ് പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സു​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും കാ​പ്പി​റ്റോ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി ക്യാ​ന്പ​ടി​ച്ചി​രു​ന്നു. ജ​നു​വ​രി ആ​റി​ലെ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ഭ​ര​ണ​കൂ​ടം ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ ത​ന്നെ​യാ​യി​രു​ന്നു ഈ ​റാ​ലി​ക്കും നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഉ​ച്ച​ക്കു ഒ​രു​മ​ണി​യോ​ടെ ആ​രം​ഭി​ച്ച പ്ര​ക​ട​നം ഒ​രു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​രി​ച്ചു​വി​ട്ടു. യാ​തൊ​രു അ​നി​ഷ്ഠ സം​ഭ​വ​ങ്ങ​ളും ഇ​ല്ലാ​തെ റാ​ലി പ​രി​വ​സാ​നി​ച്ച​ത് സൈ​നി​ക​ർ​ക്കും സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ള​രെ ആ​ശ്വാ​സ​മാ​യി.

റാ​ലി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ട്ട​തും, അ​നി​ഷ്ഠ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മോ എ​ന്ന ഭ​യ​മാ​ണ് ആ​ളു​ക​ളെ അ​ക​റ്റി നി​ർ​ത്തി​യ​തെ​ന്ന് ട്രം​പ് പ​ക്ഷം ആ​രോ​പി​ക്കു​ന്പോ​ൾ, ട്രം​പി​ന്‍റെ പ​ഴ​യ പ്ര​താ​പം ന​ഷ്ട​പ്പെ​ടു​ന്നു​വോ എ​ന്ന ചോ​ദ്യ ചി​ഹ്ന​മാ​ണ് സാ​ധാ​ര​ണ വോ​ട്ട​ർ​മാ​ർ ഉ​യ​ർ​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ