യാത്രാനിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ച് ബൈ​​ഡ​​ൻ; ന​​വം​​ബ​​ർ മു​​ത​​ൽ യു​​എ​​സി​​ലേ​​ക്ക് യാ​​ത്ര​​ചെ​​യ്യാം
Tuesday, September 21, 2021 12:28 AM IST
വാ​​ഷിം​​ഗ്ട​​ൺ: കോ​​വി​​ഡി​​നെ​​ത്തു​​ട​​ർ​​ന്ന് യു​​എ​​സി​​ൽ പ​​തി​​നെ​​ട്ടു​​മാ​​സ​​മാ​​യി തു​​ട​​ർ​​ന്ന ക​​ർ​​ക്ക​​ശ​​മാ​​യ യാ​​ത്രാ​​വി​​ല​​ക്കു​​ക​​ളി​​ൽ ന​​വം​​ബ​​ർ ആ​​ദ്യ​​ത്തോ​​ടെ ഇ​​ള​​വ് അ​​നു​​വ​​ദി​​ക്കാ​​ൻ ജോ ​​ബൈ​​ഡ​​ൻ ഭ​​ര​​ണ​​കൂ​​ടം തീ​​രു​​മാ​​നി​​ച്ചു. പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ് സ്വീ​​ക​​രി​​ച്ച​​വ​​ർ​​ക്ക് ന​​വം​​ബ​​ർ മു​​ത​​ൽ യു​​എ​​സി​​ലേ​​ക്ക് യാ​​ത്ര​​ചെ​​യ്യാം.

കോ​​വി​​ഡ് പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ് സ്വീ​​ക​​രി​​ച്ച​​തി​​ന്‍റെ രേ​​ഖ​​ക​​ൾ യാ​​ത്ര തു​​ട​​ങ്ങും​​മു​​ന്പേ സ​​മ​​ർ​​പ്പി​​ക്ക​​ണം. മൂ​​ന്നു​​ ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ല​​ഭി​​ച്ച കോ​​വി​​ഡ് നെ​​ഗ​​റ്റീ​​വ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും വേ​​ണ​​മെ​​ന്ന് വൈ​​റ്റ് ഹൗ​​സി​​ലെ കോ​​വി​​ഡ് 19 ഏ​​കോ​​പ​​ന​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വ്യ​​ക്ത​​മാ​​ക്കി.

പ്ര​​തി​​രോ​​ധ​​കു​​ത്തി​​വ​​യ്പ് പൂ​​ർ​​ത്തി​​യാ​​യ​​വ​​ർ​​ക്ക് ക്വാ​​റ​​ന്‍റൈ​​ൻ ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ​​യാ​​ത്ര​​ക്കാ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ ശേ​​ഖ​​രി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശ​​മു​​ണ്ട്.