ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്ററിന്‍റെ കൈതാങ്ങ് ; 10 സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ന​ൽ​കി
Tuesday, September 21, 2021 10:53 PM IST
ഹൂ​സ്റ്റ​ണ്‍: കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ സ​ഹാ​യി​ക്കാ​ൻ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹ്യൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ വീ​ണ്ടും സ​ഹാ​യ​ഹ​സ്ത​വു​മാ​യെ​ത്തി. തി​രു​വ​ല്ല നി​ര​ണം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ, മോ​ഴ​ശേ​രി എം​ഡി​എ​ൽ​പി സ്കൂ​ൾ എ​ന്നി​വ​ർ​ക്ക് 10 സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ വീ​തം വി​ത​ര​ണം ചെ​യ്തു. നേ​ര​ത്തെ​യും ഹ്യൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​കാ​ല​ത്ത് സാ​ന്പ​ത്തി​ക​മാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നം ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല സ​ഹാ​യ​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മാ​ത്യു. ടി. ​തോ​മ​സ് എം​എ​ൽ​എ​യി​ൽ നി​ന്നും ഫോ​ണു​ക​ൾ ഏ​റ്റു​വാ​ങ്ങി. പ​രി​പാ​ടി​യി​ൽ ഫാ. ​തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​വി​കാ​രി ഫാ. ​ബി​ബി​ൻ മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജു പു​ളി​ന്പ​ള്ളി​ൽ, സ്കൂ​ൾ മാ​നേ​ജ​ർ വ​ർ​ഗീ​സ് എം. ​അ​ല​ക്സ്, ട്ര​സ്റ്റി പി.​ജി. കോ​ശി, ക​മ്മി​റ്റി​യം​ഗം ബാ​ബു പു​ത്തു​പ്പ​ള്ളി, ടീ​ച്ച​ർ ഇ​ൻ ചാ​ർ​ജ് സ​ര​സു. പി. ​വ​ർ​ഗീ​സ്, അ​ബി ഫി​ലി​പ്പ്, മോ​ഴ​ശേ​രി എം​ഡി​എ​ൽ​പി​എ​സ് പ്ര​ധാ​നാ​ധ്യാ​പി​ക ഏ​ലി​യാ​മ്മ ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​റ്റൊ​രു ച​ട​ങ്ങി​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ. ശെ​ൽ​വ​രാ​ജി​ൽ നി​ന്നും തി​രു​വ​ല്ല മു​ത്തൂ​റ്റ് എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് അ​നി​ൽ​കു​മാ​രി ജെ. ​ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ ് ജ​യ​കു​മാ​ർ, മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ശോ​ഭ വി​നു, ജാ​സ് പോ​ത്ത​ൻ, രാ​ജേ​ഷ് മ​ല​യി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞു ഒ​ന്ന​ര​വ​ർ​ഷ​മാ​യി സ്കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പൂ​ർ​ണ​മാ​യും സ്മാ​ർ​ട്ട്ഫോ​ണു​ക​ളെ​യും ലാ​പ്ടോ​പ്പു​ക​ളെ​യും ടി​വി​യെ​യും മാ​ത്രം ആ​ശ്ര​യി​ച്ച് വി​ദ്യാ​ഭ്യാ​സം മു​ന്നോ​ട്ടു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ധ​ന​രാ​യ പ​ല​ർ​ക്കും അ​തി​നു ക​ഴി​യു​ന്നി​ല്ലെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ ഇ​ത്ത​ര​മൊ​രു സ​ഹാ​യ​പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്ത് ഇ​റ​ങ്ങി​യ​ത്.

തി​രു​വ​ല്ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​ട്ട​ന​വ​ധി പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​ട്ടു​ള്ള ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ പ​ത്ത് ആ​ൻ​ഡ്രോ​യി​ഡ് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ​ഘ​ട്ട​മാ​യി സം​ഭാ​വ​ന​യാ​യി ന​ൽ​കി​രു​ന്നു. തി​രു​മൂ​ല​പു​രം എ​സ്എ​ൻ​വി ഹൈ​സ്കൂ​ളി​ലെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ പ​ഠ​നാ​വ​ശ്യം മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക സ​ന്ധ്യ ഡി. ​ഫോ​ണു​ക​ൾ സ​ന​ൽ​പ​ണി​ക്ക​രി​ൽ നി​ന്നും നേ​ര​ത്തെ ഫോ​ണു​ക​ൾ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ഇ​ത് പ​രി​പാ​ടി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​ണ്. ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ജ കോ​ശി, ഉ​മ്മ​ൻ തോ​മ​സ്, ടെ​രീ​ഷ് തോ​മ​സ്, റോ​ബി​ൻ ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് ഈ ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഒ​ട്ട​ന​വ​ധി വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ൾ ഫ്ര​ണ്ട് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്. തി​രു​വ​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജോ​ർ​ജ് എം ​കാ​ക്ക​നാ​ട്ട്