അ​ല​ബാ​മ​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ജ​ന​ന​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ മ​ര​ണം; ച​രി​ത്ര​ത്തി​ലാ​ദ്യ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
Wednesday, September 22, 2021 12:12 AM IST
അ​ല​ബാ​മ: അ​ല​ബാ​മ സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ആ​കെ ജ​ന​ന നി​ര​ക്ക്, ആ ​വ​ർ​ഷം മ​രി​ച്ച​വ​രേ​ക്കാ​ൾ കു​റ​വാ​ണെ​ന്ന് അ​ല​ബാ​മ സം​സ്ഥാ​ന ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ സ്ക്കോ​ട്ട് ഹാ​രി​സ്. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മ​ര​ണ​നി​ര​ക്ക് ജ​ന​ന നി​ര​ക്കി​നേ​ക്കാ​ൾ വ​ർ​ധി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ല​ബാ​മ​യി​ൽ 2020ൽ ​ക​ണ​ക്കു​ക​ള​നു​സ​രി​ച്ചു 64714 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ 57641 ജ​ന​ന​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ സ​മ​യ​ത്തോ 1918 ലെ ​ഫ്ളൂ മ​ഹാ​മാ​രി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ലോ പോ​ലും ഇ​ങ്ങ​നെ​യൊ​ന്ന് സം​ഭ​വി​ച്ചി​ട്ടി​ല്ല. 2020ലേ​ത് 2021 ലും ​ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും സ്ക്കോ​ട്ട് ഹാ​രി​സ് പ​റ​ഞ്ഞു. അ​ല​ബാ​മ സം​സ്ഥാ​ന​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ താ​ര​ത​മ്യേ​നെ കു​റ​വു​ണ്ടെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് ഇ​നി​യും ആ​ശു​പ​ത്രി കി​ട​ക്ക​ക​ൾ ആ​വ​ശ്യ​മാ​ണ്.

ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി കോ​വി​ഡ് 19 റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു അ​ല​ബാ​മ​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 27.5 ശ​ത​മാ​ന​മാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 768000 കോ​വി​ഡ് കേ​സു​ക​ളും 13000 കോ​വി​ഡ് മ​ര​ണ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ യു​എ​സ് ജ​ന​ന നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​വ​രു​ന്ന​താ​യും സെ​ന്േ‍​റ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ന്‍റ് പ്രി​വ​ൻ​ഷ​ൻ (സി​ഡി​സി)​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. മ​ഹ​മ​യ​മാ​മ​ബ2021​ലെുേ21.​ഷു​ഴ

പി.​പി. ചെ​റി​യാ​ൻ