മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ വാ​റ​ണ്ടു​മാ​യെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്ക് വെ​ടി​യേ​റ്റു; ഓ​ഫീ​സ​റും പ്ര​തി​യും കൊ​ല്ല​പ്പെ​ട്ടു
Wednesday, September 22, 2021 12:13 AM IST
ഹൂ​സ്റ്റ​ണ്‍: മ​യ​ക്കു മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​റ​ന്‍റു​മാ​യി എ​ത്തി​യ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​രു ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് തി​രി​ച്ചു​വെ​ടി​വെ​ച്ച​തി​ൽ പ്ര​തി​യും കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30നാ​യി​രു​ന്നു സം​ഭ​വം.

5350 ഏ​റ​റാ പാ​ർ​ക്ക് ഡ്രൈ​വി​ലു​ള്ള വീ​ട്ടി​ലാ​ണ് പോ​ലീ​സ് വാ​റ​ന്‍റു​മാ​യി എ​ത്തി​യ​ത്. വാ​തി​ൽ മു​ട്ടി​വി​ളി​ച്ച​പ്പോ​ൾ ഒ​രു സ്ത്രീ ​വ​ന്ന് ക​ത​കു​തു​റ​ന്നു. പ്ര​തി എ​വി​ടെ​യെ​ന്ന് ചോ​ദി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ക​ത്തു​നി​ന്ന് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ നി​ര​വ​ധി ത​വ​ണ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

31 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ള്ള ബി​ൽ ജെ​ഫ​റി (54) എ​ന്ന പോ​ലീ​സു​കാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തു വെ​ച്ചു ത​ന്നെ മ​രി​ച്ചു. ശ​രീ​ര​ത്തി​ൽ നി​ര​വ​ധി ബു​ള്ള​റ്റു​ക​ൾ ത​റ​ച്ചു ക​യ​റി. വെ​ടി​യേ​റ്റ 20 വ​ർ​ഷം സ​ർ​വീ​സു​ള്ള സ​ർ​ജ​ന്‍റ് മൈ​ക്കി​ൾ വാ​ൻ​സി​നെ (49) അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​മാ​ക്കി.

ഗു​രു​ത​രാ​വ​സ്ഥ പി​ന്നി​ട്ടു​വെ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഹൂ​സ്റ്റ​ൻ പോ​ലീ​സ് ചീ​ഫ് ട്രോ​യ ഫി​ന്ന​ർ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​ത്. ഹൂ​സ്റ്റ​ണ്‍ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ദീ​ർ​കാ​ല​മാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഇ​രു​വ​രെ കു​റി​ച്ചും ചീ​ഫി​നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ലി​യ മ​തി​പ്പാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഹൂ​സ്റ്റ​ണ്‍ മേ​യ​ർ സി​ൽ​വ​സ്റ്റ​ർ ട​ർ​ണ​ർ ന​ടു​ക്കം പ്ര​ക​ടി​പ്പി​ച്ചു. കൊ​ല്ല​പ്പെ​ട്ട പ്ര​തി ഡി​യോ​ണ്‍ ല​ഡ​റ്റ് (31) ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. കു​പ്രി​സി​ദ്ധ കു​റ്റ​വാ​ളി​യാ​ണ് ഇ​യാ​ൾ.

പി.​പി. ചെ​റി​യാ​ൻ