21-ാമ​ത് മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം ഭ​ദ്രാ​സ​ന കോ​ണ്‍​ഫ​റ​ൻ​സിന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Wednesday, September 22, 2021 10:40 PM IST
ഹൂ​സ്റ്റ​ണ്‍: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഇ​രു​പ​ത്തി​യൊ​ന്നാ​മ​ത് ഭ​ദ്രാ​സ​ന കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഫ​റ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണ്‍ ഇ​മ്മാ​നു​വേ​ൽ ഇ​ട​വ​ക യു​വ​ജ​ന​സ​ഖ്യം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സ് ന​വം​ബ​ർ 12, 13, 14 തീ​യ​തി​ക​ളി​ൽ (വെ​ള്ളി,ശ​നി,ഞാ​യ​ർ) ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ലും ഇ​മ്മാ​നു​വേ​ൽ സെ​ന്‍റ​റി​ലു​മാ​യി​ട്ടാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും എ​ല്ലാ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ത്ത​പ്പെ​ടു​ന്ന ഒ​രു കോ​ണ്‍​ഫ​റ​ൻ​സ് എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്ന് വി​ഭി​ന്ന​മാ​യി വ​ലി​യ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും ആ​ര​വ​ങ്ങ​ളും ഒ​ഴി​വാ​ക്കി ര​ജി​സ്ട്രേ​ഷ​ൻ 250 പേ​ർ​ക്കു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി ന​ട​ത്ത​പ്പെ​ടു​ന്ന ഒ​രു കോ​ണ്‍​ഫ​റ​ൻ​സ് ആ​യി​രി​ക്കു​മെ​ന്ന് ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം കൗ​ണ്‍​സി​ൽ അ​റി​യി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ കോ​ണ്‍​ഫ​റ​ൻ​സി​ന് ചി​ന്താ​വി​ഷ​യം ആ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് ന്ധ​ഫ​ല​ദാ​യ​ക ശി​ഷ്യ​ത്വം​ന്ധ എ​ന്ന വി​ഷ​യ​മാ​ണ്. ക്രി​സ്തു​യേ​ശു​വി​ൽ ന​ല്ല ഫ​ലം കാ​യി​ച്ചു​കൊ​ണ്ട് അ​വ​ൻ​റെ ശി​ഷ്യ·ാ​രാ​യി ജീ​വി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ആ​ഹ്വാ​ന​മാ​ണ് ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ൽ നി​ന്ന് ല​ക്ഷ്യ​മാ​ക്കു​ന്ന​ത് എ​ന്ന് ഇ​മ്മാ​നു​വേ​ൽ ഇ​ട​വ​ക യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ൻ​റും ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഈ​പ്പ​ൻ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ജൂ​ലൈ മാ​സം ആ​ദ്യ​വാ​രം ന​ട​ത്തു​ക​യും തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം വെ​ബ്സൈ​റ്റ് ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ റൈ​റ്റ് റ​വ. ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പാ പ്ര​കാ​ശ​നം ചെ​യ്ത് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

മു​തി​ർ​ന്ന​വ​ർ​ക്ക് 135 ഡോ​ള​ർ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ അ​ഭി​വ​ന്ദ്യ ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പാ, റ​വ. ഈ​പ്പ​ൻ വ​ർ​ഗീ​സ് ( ഇ​ട​വ​ക വി​കാ​രി) റ​വ: തോ​മ​സ് കെ ​മാ​ത്യൂ (യൂ​ത്ത് ചാ​പ്ല​യി​ൻ,ഫി​ലാ​ഡ​ൽ​ഫി​യ) റ​വ. പ്രി​ൻ​സ് വ​ർ​ഗീ​സ് മ​ട​ത്തി​ലേ​ത്ത് ( പ്രി​ൻ​സ്ട​ണ്‍ തി​യോ​ളോ​ജി​ക്ക​ൽ സെ​മി​നാ​രി പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി) എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​നു നേ​തൃ​ത്വം ന​ൽ​കും.

കോ​ണ്‍​ഫ​റ​ൻ​സി​ന് സം​ബ​ന്ധി​ക്കേ​ണ്ട​തി​ന് https://ysconference2021.org/ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചു ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ജീ​മോ​ൻ റാ​ന്നി