വിര്‍ജീനിയയില്‍ മലയാളി സോക്കര്‍ ലീഗ് ടൂര്‍ണമെന്‍റ് നവംബര്‍ 2 ന്
Thursday, September 23, 2021 3:02 PM IST
വാഷിംഗ്ടണ്‍ ഡിസി: മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണമെന്‍റ് നവംബര്‍ 2 നു വിര്‍ജീനിയയില്‍ നടക്കും.

വാഷിംഗ്ടണ്‍ റീജണിലെ മികച്ച ടീമുകളായ വാഷിംഗ്ടണ്‍ ഖലാസീസ്, മേരിലാന്‍ഡ് സ്ട്രൈക്കേഴ്സ്, സെന്റ് ജൂഡ്, റിച്ചമണ്ട് ബ്ലാസ്‌റ്റേഴ്‌സ്, ബാള്‍ട്ടിമോര്‍ ഖിലാഡീസ് എ ആൻഡ് ബി ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നത്.

സാംസണ്‍ പ്രോപ്പര്‍ട്ടീസ് ഗ്രാൻഡ് സ്‌പോണ്‍സര്‍ ആയ ടൂര്‍ണ്ണമെന്‍റ് ഒരു വൻവിജയമാക്കി തീർക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുക്കുന്നതെന്ന് സംഘാടകരായ
സി.എം. അനസ് , സുജിത് അബ്രഹാം, റെജി തോമസ്,സിദ്ദിഖ് അബൂബക്കര്‍, ഷാജന്‍പോള്‍, അനില്‍ ജെയിംസ്, ദിനേശ് മുല്ലത്ത്, ബിപിന്‍ ബെനഡിക്ട് എന്നിവർ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം