ഷിക്കോയിൽ രാജൻ പടവത്തിലിനു സ്വീകരണം നൽകി
Friday, September 24, 2021 7:40 PM IST
ഷിക്കാഗോ: ഹ്രസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയിൽ എത്തിയ ഫൊക്കാന പ്രസിഡന്‍റ് രാജന്‍ പടവത്തലിന് സെപ്റ്റംബർ 21ന് ആഡിസനിലുള്ള ബേമൗണ്ട് ഇന്നില്‍ വച്ച് ഫൊക്കാന മിഡ് വെസ്റ്റ് റീജണിന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

റീജണല്‍ വൈസ് പ്രസിഡന്റ് ബാബു മാത്യൂ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ സ്വാഗതം ആശംസിച്ചു. ഫൊക്കാനയുടെ 2023 ലെ ഫ്‌ളോറിഡയിലെ കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് ജനറല്‍ സെക്രട്ടറി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്നു സംസാരിച്ച രാജൻ പടവത്തിൽ, 2023-ല്‍ ഫ്‌ളോറിഡയില്‍ നടക്കുന്ന കണ്‍വന്‍ഷനെപ്പറ്റിയും ഫൊക്കാനയുടെ 2021 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന കണ്‍വന്‍ഷനെപ്പറ്റിയും പുതിയ ഭാരവാഹികളെക്കുറിച്ചും സംസാരിച്ചു.

യോഗത്തില്‍ ഫൊക്കാനയുടെ റീജണല്‍ ഭാരവാഹികളായി ചെറിയാന്‍ ജേക്കബ് (സെക്രട്ടറി), ഡേവിഡ് കുര്യന്‍ (ട്രഷറാര്‍), ലതി ഡേവിഡ് (വനിത കോര്‍ഡിനേറ്റര്‍), തോമസ് മാത്യു, രാജന്‍ തോമസ്, ബാബു വെട്ടിക്കാട്ട്, ഷെര്‍വിന്‍ തോമസ് എന്നിവരെ റീജണല്‍ കമ്മിറ്റി മെമ്പര്‍മാരായും തെരഞ്ഞെടുത്തു.

ഫൊക്കാന വൈസ് പ്രസിഡന്‍റ് എബ്രഹാം വർഗീസ് നന്ദി പറഞ്ഞു. ട്രസ്റ്റി ബോര്‍ഡ് അംഗം അഗസ്റ്റിന്‍ കരിംകുറ്റിയില്‍ യോഗത്തിന്‍റെ എംസി ആയിരുന്നു.