ക​ത്തു​ന്ന മാ​ലി​ന്യ കൂ​ന്പാ​ര​ത്തി​ൽ കു​ട്ടി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി
Saturday, September 25, 2021 10:38 PM IST
ഡാ​ള​സ്: ഫോ​ർ​ട്ട്വ​ർ​ത്ത് സി​റ്റി​യു​ടെ പ​ടി​ഞ്ഞാ​റെ ഭാ​ഗ​ത്ത് ക​ത്തി​ക്കൊ​ണ്ടി​രു​ന്ന മാ​ലി​ന്യ കൂ​ന്പാ​ര​ത്തി​ൽ നി​ന്നു ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ അ​റു​ത്തു​മാ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ഒ​രു കു​ട്ടി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ഫോ​ർ​ട്ട്വ​ർ​ത്ത് പോ​ലി​സ് അ​റി​യി​ച്ചു.

ബോ​ണി ഡ്രൈ​വി​ലു​ള്ള ഡം​പ്സ്റ്റ​റി​ൽ തീ ​ആ​ളി​പ്പ​ട​രു​ന്നു​വെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലി​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​തി​ൽ 42 വ​യ​സു​ള്ള ഡേ​വി​ഡ് ല്യു​റാ​ഡി​ന്‍റെ മൃ​ത​ദേ​ഹം ് തി​രി​ച്ച​റി​ഞ്ഞു. ക്രി​മി​ന​ൽ ച​രി​ത്ര​മു​ള്ള വ്യ​ക്തി​യാ​ണ് ഡേ​വി​ഡ് എ​ന്നും പോ​ലി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു കു​ട്ടി​യു​ടേ​യും വ​നി​ത​യു​ടേ​യു​മാ​ണ് മ​റ്റു ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഇ​വ​രു​ടെ അ​റു​ത്തു മാ​റ്റ​പ്പെ​ട്ട ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ചി​ല​ത് ഇ​വി​ടെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സ്റ്റോ​റേ​ജ് ബി​സി​ന​സി​ന്‍റെ മു​ന്പി​ലാ​യി​രു​ന്നു ഈ ​മാ​ലി​ന്യ​ക്കൂ​ന്പാ​രം ഉ​ണ്ടാ​യി​രു​ന്ന​ത്ഈ സം​ഭ​വ​ത്തെ കു​റി​ച്ചു അ​റി​യാ​വു​ന്ന​വ​ർ ഡി​റ്റ​ക്റ്റീ​വ് എം ​ബാ​റ​ണ്‍ (817 392 4339), ഡി​റ്റ​ക്റ്റീ​വ് ഒ ​ബ്ര​യാ​ൻ (817 392 4330) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഫോ​ർ​ട്ട്വ​ർ​ത്ത് പോ​ലി​സ് അ​ഭ്യ​ർ​ഥി​ച്ചു. പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ആ​രേ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും പോ​ലി​സ് പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ