ഐ​പി​സി​എ​ൻ​എ മീ​ഡി​യ കോ​ണ്‍​ഫ​റ​ൻ​സിന് ​ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി സി​ൽ​വ​ർ സ്പോ​ണ്‍​സേ​ഴ്സ്
Thursday, October 7, 2021 10:55 PM IST
ഷി​ക്കാ​ഗോ: ന​വം​ബ​ർ 11 മു​ത​ൽ 14 വ​രെ ഷി​ക്കാ​ഗോ​യി​ൽ ന​ട​ത്ത​പെ​ടു​ന്ന ഇ​ന്ത്യാ പ്ര​സ്ക്ല​ബ്് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മീ​ഡി​യ കോ​ണ്‍​ഫ​റ​ൻ​സി​ന് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​ര് സി​ൽ​വ​ർ സ്പോ​ണ്സേ​ഴ്സാ​യി രം​ഗ​ത്ത്. അ​മേ​രി​ക്ക​ൻ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന​വ​രും അ​മേ​രി​ക്ക​ൻ മ​ല​യാ​ള മാ​ധ്യ​മ സ​മൂ​ഹ​ത്തി​നെ പി​ന്തു​ണ​ക്കു​ന്ന​വ​രു​മാ​യ ഐ​പി​സി​എ​ൻ​എ​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ് സി​ൽ​വ​ർ സ്പോ​ണ്‍​സേ​ഴ്സ് ആ​യി ക​ട​ന്നു​വ​ന്നി​രി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം ഒ​രി​ക്ക​ൽ കൂ​ടി സം​ഘ​ട​നാ -മ​ത-​സാ​മൂ​ദാ​യി​ക - രാ​ഷ്ട്രീ​യ വേ​ർ​തി​രി​വു​ക​ളി​ല്ലാ​തെ ഒ​രു​മി​ച്ചു​കൂ​ടു​വാ​നു​ള്ള ഒ​രു അ​വ​സ​രം എ​ന്ന നി​ല​ക്കും, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ സ​ന്ദ​ർ​ശി​ക്കു​വാ​നാ​യി കേ​ര​ള​ത്തി​ലെ രാ​ഷ്ട്ര​മാ​യ - മാ​ധ്യ​മ രം​ഗ​ത്തു​നി​ന്നു​ള്ള നി​ര​വ​ധി വി​ശി​ഷ്ട വ്യ​ക്തി​ക​ൾ എ​ത്തു​ന്ന സു​പ്ര​ധാ​ന പ​രി​പാ​ടി എ​ന്ന നി​ല​ക്കും ഈ ​മീ​ഡി​യ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ്രാ​ധാ​ന്യം ഉ​ൾ​കൊ​ണ്ടു​കൊ​ണ്ടാ​ണ് പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് സ്പോ​ണ്‍​സേ​ഴ്സാ​യി ക​ട​ന്നു​വ​ന്നി​രി​ക്കു​ന്ന പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​വം​ബ​ർ 11 മു​ത​ൽ 14 വ​രെ ഗ്ലെ​ൻ​വ്യൂ റി​ന​യ​സ​ൻ​സ് മാ​രി​യ​റ്റ് സ്യൂ​ട്ട്സി​ൽ വ​ച്ചു ന​ട​ത്ത​പെ​ടു​ന്ന മീ​ഡി​യ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടു സം​സ്ഥാ​ന മ​ന്ത്രി​മാ​രും പ്ര​തി​പ​ക്ഷ നേ​താ​വും മൂ​ന്ന് എം​എ​ൽ​എ​മാ​രു​മ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന ഈ ​മീ​ഡി​യ കോ​ണ്‍​ഫ​റ​ൻ​സ് അ​തി​ഥി സ​ൽ​ക്കാ​ര​ത്തി​ന് പേ​ര് കേ​ട്ട ഷി​ക്കാ​ഗോ മ​ല​യാ​ളി സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ച​രി​ത്ര​പ​ര​മാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷ. ഈ ​മാ​ധ്യ​മ മാ​മാ​ങ്കം ഒ​രു വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​വാ​ൻ വേ​ണ്ടി ഐ​പി​സി​എ​ൻ​എ​നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ​യും ഐ​പി​സി​എ​ൻ​എ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ബി​ജു കി​ഴ​ക്കേ​ക്കു​റ്റ് ( 17732559777), സു​നി​ൽ ട്രൈ​സ്റ്റാ​ർ (19176621122),
ജീ​മോ​ൻ ജോ​ർ​ജ് (12679704267)

അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ൽ