പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​മേ​രി​ക്ക റീ​ജ​ണ്‍ വെ​ബ്നാ​ർ വി​ജ്ഞാ​ന​പ്ര​ദ​മാ​യി
Thursday, October 7, 2021 10:58 PM IST
ഡാ​ള​സ് : കു​റ്റ​വാ​ളി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തോ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തോ (Criminals Born or Made) എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ഒ​ക്ടോ​ബ​ര് 2 ശ​നി​യാ​ഴ്ച പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​മേ​രി​ക്ക റി​ജ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വെ​ബ്നാ​ർ വി​ഞ്ജാ​ന​പ്ര​ദ​മാ​യി .

രാ​ജേ​ഷ് മാ​ത്യു (ക​ണ്‍​വീ​ന​ർ), സെ​മി​നാ​റി​ലേ​ക്കു മു​ഖ്യാ​ഥി​തി​യു​ൾ​പ്പെ​ടെ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഒ​ക്ടോ​ബ​ർ 2 ശ​നി​യാ​ഴ്ച ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ട്ട സെ​മി​നാ​റി​ന്‍റെ മു​ഖ്യ വി​ഷ​യം ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ന് ഏ​റ്റ​വും അ​നി​വാ​ര്യ​മാ​യ​താ​ന്നെ​ന്ന് സെ​മി​നാ​റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​സാ​രി​ച്ച യു​എ​സ് കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജീ രാ​മ​പു​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു .

ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി (പ​ത്ത​നം​തി​ട്ട) സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ൽ കു​റ്റ​വാ​ളി​ക​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും, കു​റ്റ​വാ​ളി​ക​ളെ സൃ​ഷ്ടി​ക്കു​ന്ന​തി​ൽ ഒ​രു പ​രി​ധി​വ​രെ നാം ​ഓ​രോ​രു​ത്ത​രും ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നും, അ​വ​രെ തി​രു​ത്തു​ന്ന​തി​നും ശ​രി​യാ​യ പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം നാം ​ത​ന്നെ ഏ​റ്റെ​ടു​ക്കേ​ണ്ടാ​താ​ണെ​ന്ന് ആ​ന്േ‍​റാ ആ​ന്‍റ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദു​ബാ​യ് അ​മി​റ്റി യൂ​ണി​വേ​ഴ്സി​റ്റി ഫോ​റ​ൻ​സി​ക്ക് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും മു​ൻ ബ​ഹ്റി​ൻ, അ​ബു​ദാ​ബി പോ​ലീ​സി​ന്‍റെ ഫോ​റ​ൻ​സി​ക് ഡി​എ​ൻ​എ വി​ഭാ​ഗം ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​യ എ​ബി ജോ​സ​ഫ് കു​റ്റ​വാ​ളി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തോ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തോ എ​ന്ന വി​ഷ​യ​ത്തെ​കു​റി​ച്ചു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ഡ്വ. ഡോ.​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ (മൂ​വാ​റ്റു​പു​ഴ), അ​ഡ്വ. പ്രേ​മ ആ​ർ. മേ​നോ​ൻ (മും​ബൈ), റ​വ.​ഡോ. ചെ​റി​യാ​ൻ തോ​മ​സ് (മു​ൻ മാ​ർ​ത്തോ​മ സ​ഭാ സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് സം​സാ​രി​ച്ചു. ഷീ​ലാ ചെ​റു മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യാ​യി​രു​ന്നു .

രാ​ജേ​ഷ് മാ​ത്യു (ക​ണ്‍​വീ​ന​ർ), ഷാ​ജീ രാ​മ​പു​രം (യു​എ​സ് കോ​ർ​ഡി​നേ​റ്റ​ർ), പ്ര​ഫ. ജോ​യ് പ​ല്ലാ​ട്ടു​മ​ഠം( പ്ര​സി​ഡ​ന്‍റ്), ലാ​ജീ തോ​മ​സ് (സെ​ക്ര​ട്ട​റി), ജീ ​മു​ണ്ട​ക്ക​ൽ (ട്ര​ഷ​റാ​ർ), തോ​മ​സ് രാ​ജ​ൻ, സ​രോ​ജ വ​ർ​ഗീ​സ് (വൈ​സ്. പ്ര​സി​ഡ​ന്‍റ്), ഷീ​ലാ ചെ​റു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു ക​മ്മ​റ്റി​യാ​ണ് വെ​ബി​നാ​ർ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

പി ​പി ചെ​റി​യ​ൻ