വാ​ക്സി​ൻ കു​ത്തി​വ​യ്പ്പി​നെ ചൊ​ല്ലി ത​ർ​ക്കം: സ​ഹോ​ദ​ര​നു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​നു​ജ​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചു
Thursday, October 7, 2021 11:21 PM IST
മേ​രി​ലാ​ൻ​ഡ്: കോ​വി​ഡ് 19 വാ​ക്സീ​ൻ വി​ഷ​മാ​ണെ​ന്നും അ​തു ആ​ളു​ക​ളെ കൊ​ല്ലു​ന്നു​വെ​ന്നും ആ​രോ​പി​ച്ചു സ​ഹോ​ദ​ര​നാ​യ ഫാ​ർ​മി​സി​സ്റ്റ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ, പ്രാ​യം ചെ​ന്ന കു​ടും​ബ​ത്തി​ലെ മ​റ്റൊ​രു അം​ഗം എ​ന്നീ മൂ​ന്നു പേ​രെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്കെ​തി​രാ​യ ചാ​ർ​ജ് ഷീ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ ആ​റി​ന് ബു​ധ​നാ​ഴ്ച​യാ​ണ് മേ​രി​ലാ​ൻ​ഡ് ഡി​സ്ട്രി​ക്റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

ഫാ​ർ​മി​സി​സ്റ്റ് ബ്ര​യാ​ൻ റോ​ബി​നെ​റ്റ (58), ഭാ​ര്യ കെ​ല്ലി സു ​റോ​ബി​നെ​റ്റ (57), 83 വ​യ​സു​ള്ള മ​റ്റൊ​രു കു​ടും​ബാം​ഗം എ​ന്നി​വ​രെ സ​ഹോ​ദ​ര​ൻ ജ​ഫ്രി അ​ല​ൻ ബ​ണ്‍​ഹാം (46) ആ​ണ് വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. റ​ബെ​ക്ക റെ​യ്നോ​ൾ​ഡാ​ണ് കൊ​ല്ല​പ്പെ​ട്ട കു​ടും​ബാം​ഗം. ഫാ​ർ​മ​സി​സ്റ്റി​ന്േ‍​റ​യും ഭാ​ര്യ​യു​ടേ​യും മൃ​ത​ദേ​ഹം കെ​ർ​ഗ​ർ റോ​ഡി​ലു​ള്ള അ​വ​രു​ടെ വ​സ​തി​യി​ലും 83 വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം കാ​ൽ​മൈ​ൽ ദൂ​ര​ത്തി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സെ​പ്റ്റം​ബ​ർ 30ന് ​ന​ട​ന്ന സം​ഭ​വ​ത്തെ​കു​റി​ച്ചു ജ​ഫ്രി ത​ന്‍റെ മാ​താ​വി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ ജോ​ലി​യെ​ക്കു​റി​ച്ചും ഫാ​ർ​മി​സി​സ്റ്റ് എ​ന്ന നി​ല​യി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന കോ​വി​ഡ് വാ​ക്സീ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും അ​തു മാ​ര​ക​വി​ഷ​മാ​ണെ​ന്നും പ​റ​ഞ്ഞു.

ബ്ര​യാ​നും ജ​ഫ്രി​യും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​താ​യും അ​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നും മാ​താ​വ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് വെ​സ്റ്റ് വെ​ർ​ജി​നി​യാ​യി​ൽ വ​ച്ചു അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ ര​ണ്ടു ഫ​സ്റ്റ് ഡി​ഗ്രി മ​ർ​ഡ​ർ, ര​ണ്ടു സെ​ക്ക​ന്‍റ് ഡി​ഗ്രി മ​ർ​ഡ​ർ, ഹാ​ന്‍റ് ഗ​ണ്‍ ചാ​ർ​ജ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ ന​വം​ബ​ർ അ​ഞ്ചി​ന് വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പി.​പി. ചെ​റി​യാ​ൻ