അഞ്ചു മുതൽ 11 വരെ വയസുള്ളവർക്ക് കോവിഡ് വാക്സിൻ; യുഎസിൽ ഫൈസർ അനുമതി തേടി
Friday, October 8, 2021 1:45 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: അ​​​​​ഞ്ചു മു​​​​​ത​​​​​ൽ പ​​​​​തി​​​​​നൊ​​​​​ന്ന് വ​​​​​രെ പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ൻ ന​​​​​ൽ​​​​​കാ​​​​​ൻ ഫൈ​​​​​സ​​​​​ർ/​​​​​ബ​​​​​യോ​​​​​ൺ​​​​​ടെ​​​​​ക് യു​​​​​എ​​​​​സ് റെ​​​​​ഗു​​​​​ലേ​​​​​റ്റ​​​​​റി അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ അ​​​​​നു​​​​​മ​​​​​തി തേ​​​​​ടി.

അ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ച്ചാ​​​​​ൽ ഒ​​​​​രാ​​​​​ഴ്ച​​​​​യ്ക്കു​​​​​ള്ളി​​​​​ൽ വാ​​​​​ക്സി​​​​​ൻ വി​​​​​ത​​​​​ര​​​​​ണം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന് ഫൈ​​​​​സ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. 5-11 വ​​​​​രെ പ്രാ​​​​​യ​​​​​മു​​​​​ള്ള 2,268 പേ​​​​​രി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യാ​​​​​ണ് യു​​​​​എ​​​​​സ് ഫു​​​​​ഡ് ആ​​​​​ൻ​​​​​ഡ് ഡ്ര​​​​​ഗ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​നി​​​​​ൽ ഫൈ​​​​​സ​​​​​ർ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ ഗു​​​​​രു​​​​​ത​​​​​ര പാ​​​​​ർ​​​​​ശ്വ​​​​​ഫ​​​​​ല​​​​​മി​​​​​ല്ലെ​​​​​ന്നാ​​​​​ണ് ഫൈ​​​​​സ​​​​​റി​​​​​ന്‍റെ വാ​​​​​ദം.