ന്യൂ​യോ​ർ​ക്ക് ഭാ​ര​ത് ബോ​ട്ട് ക്ല​ബ് ര​ഘു​നാ​ഥ​ൻ ന​ട​രാ​ജ​നെ ആ​ദ​രി​ച്ചു
Saturday, October 9, 2021 9:34 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ളു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ഭാ​ര​ത് ബോ​ട്ട് ക്ല​ബി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ന​ട​ന്ന വി​പു​ല​മാ​യ ച​ട​ങ്ങി​ൽ കോ​വി​ഡ് കാ​ല​ത്തെ മി​ക​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച വ്യ​ക്തി​യെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​മാ​യ രാ​ഘു​നാ​ഥ​ൻ ന​ട​രാ​ജ​നെ ബോ​ട്ട് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ലോ​ക​ത്തെ മു​ഴു​വ​നും വി​റ​ങ്ങ​ലി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി ന്യൂ​യോ​ർ​ക്കി​ൽ സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി ദി​നം​പ്ര​തി ആ​യി​ര​ങ്ങ​ളു​ടെ ജീ​വ​നു​ക​ൾ ക​വ​ർ​ന്നെ​ടു​ത്ത 2020ന്‍റെ തു​ട​ക്ക സ​മ​യം മു​ത​ൽ, കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കും, മ​റ്റു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ത്യ​ന്താ​പേ​ക്ഷി​ത സു​ര​ക്ഷാ ക​വ​ച​മാ​യി ധ​രി​ക്കു​വാ​ൻ പ​ര്യാ​പ്ത​മാ​യ ഫെ​യ്സ് ഷി​ൽ​ഡ് സ്വ​ന്ത​മാ​യി നി​ർ​മി​ച്ചു സൗ​ജ​ന്യ​മാ​യി ന​ൽ​കി​ക്കൊ​ണ്ടാ​ണ് ന്യൂ​യോ​ർ​ക്കി​ലെ മോ​ണ്ടി​ഫി​യോ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന ര​ഘു​നാ​ഥ​ൻ ന​ട​രാ​ജ​ൻ ത​ന്‍റെ വേ​റി​ട്ട ന· ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളി​ൽ ജ​ന​ശ്ര​ദ്ധ നേ​ടി​യ​ത്.

കോ​വി​ഡി​ന്‍റെ അ​തി​വ്യാ​പ​ന​ത്തെ ചെ​റു​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളാ​യ സു​ര​ക്ഷാ​സാ​മ​ഗ്രി​ക​ൾ​ക്ക് വ​ൻ ദൗ​ർ​ല​ഭ്യം നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് രാ​ഘു​നാ​ഥ​ൻ ഒ​രു ര​ക്ഷാ ദൂ​ത​നെ​പ്പോ​ലെ, അ​ദൃ​ശ്യ ശ​ക്തി​യു​ടെ ക​ര​സ്പ​ർ​ശം പോ​ലെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ഫെ​യ്സ് ഷീ​ൽ​ഡ് നി​ർ​മി​ച്ചു സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. ഈ ​മാ​തൃ​കാ​പ​ര​മാ​യ ന·​പ്ര​വ​ർ​ത്ത​ന​ത്തെ മാ​നി​ച്ചാ​ണ് ഭാ​ര​ത് ബോ​ട്ട് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ രാ​ഘു​നാ​ഥ​ൻ ന​ട​രാ​ജ​നെ ആ​ദ​രി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ന്യു​യോ​ർ​ക്കി​ലെ സി​ത്താ​ർ പാ​ല​സി​ൽ ന​ട​ത്ത​പ്പെ​ട്ട പ്രൗ​ഢ​ഗം​ഭീ​ര​മാ​യ വാ​ർ​ഷി​ക ആ​ഘോ​ഷ സാ​മേ​ള​ന​ത്തി​ൽ വ​ച്ച് ഭാ​ര​ത് ബോ​ട്ട് ക്ല​ബി​ന്‍റെ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ ച​ക്കാ​ല​പ​ടി​ക്ക​ലും ട്ര​ഷ​റ​ർ വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള​യും ര​ഘു​നാ​ഥ​ൻ ന​ട​രാ​ജ​നെ ഭാ​ര​ത് ബോ​ട്ട് ക്ല​ബി​ന്‍റെ പേ​രി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. ഭാ​ര​ത് ബോ​ട്ട് ക്ല​ബി​ന്‍റെ അ​മ​ര​ക്കാ​രാ​യ പ്ര​സി​ഡ​ന്‍റ് വി​ശാ​ൽ, ടീം ​മാ​നേ​ജ​ർ രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള്ള എ​ന്നി​വ​ർ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കോ​വി​ഡ് കാ​ല​ത്തെ അ​ട​ച്ചു​പൂ​ട്ട​ലു​ക​ളി​ൽ നി​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്നും താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ഇ​നം ക​ലാ​പ​രി​പാ​ടി​ക​ൾ പ്രോ​ഗ്രാ​മി​ന് ചൈ​ത​ന്യം പ​ക​ർ​ന്നു.

രാ​ജു ശ​ങ്ക​ര​ത്തി​ൽ