റോ​ക്ക് ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ ഡോ. ​ആ​നി പോ​ളി​ന് അ​വാ​ർ​ഡ്
Tuesday, October 12, 2021 9:51 PM IST
ന്യൂ​യോ​ർ​ക്ക്: സേ​വ​ന​ത്തി​ന്‍റെ പാ​ത​യി​ൽ മി​ക​വു​തെ​ളി​യി​ച്ച ഡോ. ​ആ​നി പോ​ളി​നു ഹാ​ന​യു​ടെ (Haitian Nurses Aossciation of America) അ​ഡ്വ​ക്കേ​റ്റ് ന​ഴ്സ് അ​വാ​ർ​ഡ്. സെ​പ്റ്റം​ബ​ർ 24നു ​സ​ഫേ​ണി​ലെ ക്രൗ​ണ്‍ പ്ലാ​സ​യി​ൽ ന​ട​ന്ന ഗാ​ല​യി​ൽ നടന്ന ചടങ്ങിൽ വ​ച്ചു അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ഹെ​യ്തി സ​മൂ​ഹ​ത്തോ​ട് ഡോ. ​ആ​നി​പോ​ളി​നു​ള്ള സ്നേ​ഹ​വും സേ​വ​ന​വും മ​റ​ക്കാ​നാ​കി​ല്ലെ​ന്ന് ഹാ​ന പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റ​ൽ അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

കോ​വി​ഡ് സ​മ​യ​ത്തു ചി​യ​ർ ടീം (CHEAR Team -Communtiy Health Education and Advocacy of Rockland) സ​മൂ​ഹ​ത്തി​ൽ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നും അ​സു​ഖ​ങ്ങ​ളെ പ്ര​ത്യേ​കി​ച്ചു കോ​വി​ഡി​നെ എ​ങ്ങ​നെ ത​ര​ണം ചെ​യ്യാം എ​ന്നു​മു​ള്ള വി​വി​ര​ങ്ങ​ൾ ന​ൽ​കാ​നാ​യി വി​വി​ധ സ്പെ​ഷ്യാ​ലി​റ്റി​യി​ലു​ള്ള പ​ല ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​ടെ​യും, ഹേ​ഷ്യ​ൻ ന​ഴ്സ് പ്രാ​ക്റ്റീ​ഷ​ണേ​ഴ്സ​ട​ക്ക​മു​ള്ള​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ടീം ​രൂ​പി​ക​രി​ച്ചു. ഹേ​ഷ്യ​ൻ റേ​ഡി​യോ ഷോ​യാ​യ പാ​നി​ക് റേ​ഡി​യോ ഷോ ​വി​വി​ധ​ങ്ങ​ളാ​യ വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് നാ​ലി​ന് ഹെ​യ്തി​യി​ൽ ന​ട​ന്ന ഭൂ​മി​കു​ലു​ക്കം വ​ള​രെ​യേ​റെ നാ​ശ​ന​ഷ്ടം ന​ട​ത്തി. അ​വ​രെ സ​ഹാ​യി​ക്കാ​നാ​യി അ​വ​ർ​ക്കു ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു കൊ​ടു​ക്കു​ക​യു​ണ്ടാ​യി.

2016 നി​ൽ ഹെ​യ്തി​യി​ൽ അ​തീ​വ​നാ​ശം വ​രു​ത്തി​യ ഹ​രി​ക്ക​യി​ൻ മാ​ത്യു​വി​നു​ശേ​ഷം ഹാ​ന ന​ഴ്സി​നോ​ടൊ​പ്പം ഒ​രാ​ഴ്ച്ച മെ​ഡി​ക്ക​ൽ മി​ഷ​നു ഹെ​യ്തി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു. ഹെ​വി ബ്ലീ​ഡിം​ഗ് ആ​യി​വ​ന്ന ഒ​രു സ്ത്രീ​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത് ഡോ. ​ആ​നി പോ​ളാ​ണെ​ന്ന് അ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​യു​രു​ന്ന മി​ഷാ​ൽ പാ​ഴ്സ​ണ്‍ ഇ​ന്ന​ലെ​യെ​ന്ന പോ​ലെ ഓ​ർ​ക്കു​ന്നു എ​ന്നു ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ചു.

ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റി​ലെ ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ വ​നി​താ ലെ​ജി​സ്ലേ​റ്റ​റും മൂ​ന്നു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മ​ജോ​റി​ട്ടി ലീ​ഡ​റു​മാ​യി പ്ര​വ​ർ​ത്തി​ച്ചു ച​രി​ത്രം കു​റി​ച്ച ഡോ. ​ആ​നി പോ​ളി​ന്‍റെ സേ​വ​ന സ​ന്ന​ദ്ധ​ത​യും, ഉ​ത്ത​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി റോ​ക്ക് ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ വൈ​സ് ചെ​യ​ർ പ​ദ​വി കൂ​ടി ന​ൽ​കി​യി​രു​ന്നു.

ലെ​ജി​സ്ലേ​റ്റ​റെ​ന്ന നി​ല​യി​ൽ ഡോ. ​ആ​നി പോ​ളി​ന്‍റെ ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ഖ്യ​ധാ​ര​യി​ലും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലും ഏ​റെ അ​ഭി​ന​ന്ദ​നം നേ​ടി​യി​രു​ന്നു. ഓ​ഗ​സ്റ്റ് മാ​സം ഇ​ന്ത്യ​ൻ ഹെ​റി​റ്റേ​ജ് മാ​സ​മാ​യി ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പി​ന്നി​ൽ ആ​നി പോ​ളാ​ണ് മു​ൻ​കൈ​യ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ച​ത്. സ്റ്റേ​റ്റ് അ​സം​ബ്ലി​യും സെ​ന​റ്റും ഇ​ന്ത്യ​ൻ ഹെ​റി​റ്റേ​ജ് മാ​സം പ്ര​ഖ്യാ​പി​ച്ചു​ള്ള പ്ര​മേ​യം പാ​സാ​ക്കു​ക​യും ഗ​വ​ർ​ണ​ർ അ​ത് ഒ​പ്പി​ട്ടു പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​ത് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നു​ള്ള അം​ഗീ​കാ​ര​വു​മാ​യി.

മൈ​നോ​റി​റ്റി ആ​ൻ​ഡ് വി​മ​ണ്‍ ഓ​ണ്‍​ഡ് ബി​സി​ന​സ് എ​ന്‍റ​ർ​പ്രൈ​സ​സ് (MWBE) എ​ന്ന സ്പെ​ഷ​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത് ആ​നി പോ​ളി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു.

ഇ ​സി​ഗ​ര​റ്റ് മ​റ്റു സി​ഗ​ര​റ്റു​ക​ളെ​പ്പോ​ലെ ഹാ​നി​ക​ര​മാ​ണെ​ന്നും, സി​ഗ​ര​റ്റി​ന്‍റെ നി​യ​മ​ങ്ങ​ളോ​ടൊ​പ്പം ഇ​സി​ഗ​ര​റ്റി​നേ​യും ഉ​ൾ​ക്കൊ​ള്ളി​ക്ക​ണ​മെ​ന്നു​ള്ള റോ​ക്ക് ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ലോ​ക്ക​ൽ നി​യ​മം കൊ​ണ്ടു​വ​ന്ന​തി​ന്‍റെ പി​ന്നി​ലും ആ​നി പോ​ളാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.

മൈ​നോ​റി​റ്റി ആ​ൻ​ഡ് വി​മ​ണ്‍ ഓ​ണ്‍​ഡ് ബി​സി​ന​സ് എ​ന്‍റ​ർ​പ്രൈ​സ​സ് (MWBE) ക​മ്മി​റ്റി ചെ​യ​ർ, മ​ൾ​ട്ടി സ​ർ​വീ​സ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ, പ​ബ്ലി​ക് സേ​ഫ്റ്റി ക​മ്മി​റ്റി മെ​ന്പ​ർ, പ്ലാ​നിം​ഗ് ആ​ൻ​ഡ് പ​ബ്ലി​ക് വ​ർ​ക്ക്സ് ക​മ്മി​റ്റി മെ​ന്പ​ർ, സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ക​മ്മീ​ഷ​ണ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ന​ഴ്സ് പ്രാ​ക്റ്റീ​ഷ​ണ​ർ സം​ഘ​ട​ന​യു​ടെ സാ​ര​ഥി​ക​ളി​ലൊ​രാ​ൾ കൂ​ടി​യാ​യ ഡോ. ​ആ​നി പോ​ൾ മു​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യി​ൽ നി​ന്നു മി​ക​ച്ച ന​ഴ്സി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്.


സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി